ജാമ്യം സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

ജാമ്യം സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയകേസിൽ ജാമ്യം താല്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ. നാളെ തന്നെ ഹരജി പരിഗണക്കണമെന്നും കെജ്രിവാൾ സുപ്രീംകോടതിയെ അറിയിച്ചു.

മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് ദി​ല്ലി റോ​സ് അവന്യൂ കോടതിയിലെ അവധിക്കാലജഡ്ജി ന്യായ് ബിന്ദു  വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. അ​റ​സ്റ്റി​ലാ​യി മൂ​ന്നു​മാ​സം തി​ക​യാ​നി​രി​ക്കെ​യാ​യിരുന്നു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ കെജ്രിവാൾ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജ്രിവാളിനുള്ള ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
<BR>
TAGS : ARAVIND KEJIRIWAL | LIQUAR SCAM DELHI | ENFORCEMENT DIRECTORATE | SUPREME COURT,
SUMMARY : Arvind Kejriwal has approached the Supreme Court against the Delhi High Court stay on bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *