ആര്യ വിവാഹിതയാകുന്നു: വരന്‍ ബിഗ് ബോസ് താരം

ആര്യ വിവാഹിതയാകുന്നു: വരന്‍ ബിഗ് ബോസ് താരം

കൊച്ചി: ബ‌ഡായി ബംഗ്ലാവ് എന്ന ടിവി ചാനൽ പ്രോഗ്രാമിലൂടെ പ്രശസ്തയായ അവതാരകയും നടിയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്നു. വിവാഹം നിശ്ചയിച്ച വാര്‍ത്ത ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് സീസൺ രണ്ടിലെ താരം കൂടിയായ ആര്യ. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഡിജെ സിബിനെ (സിബിൻ ബെഞ്ചമിൻ) ആണ് ആര്യ വിവാഹം കഴിക്കുന്നത്. ഡിജെയും കൊറിയോ​ഗ്രാഫറുമാണ് സിബിൻ.

ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്. ഞാൻ ഏറ്റവും വേഗത്തിലെടുത്ത തീരുമാനത്തിലൂടെ എന്റെ ജീവിതം ഏറ്റവും അവിശ്വസനിയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ ഇൻസ്റ്റ​യില്‍ കുറിച്ചു.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

സിബിനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തന്നെ തകർത്തു കഴിയുന്ന തരത്തിലുള്ള നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് താനെന്നും അപ്പോഴേല്ലാം ഉപാധികളൊന്നും ഇല്ലാതെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്നും തന്റെ റയാൻ ആര്യയുടെ മകൾ ഖുഷി എന്നിവർക്കൊപ്പം ഒരിക്കലും അവസാനിക്കാത്ത കഥ എഴുതാൻ തുടങ്ങുകയാണെന്നും സിബിൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ചു. നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്‌ക്കും ആശംസകളുമായി എത്തിയത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും ആശംസകള്‍ അറിയിച്ചു.


<br>
TAGS :  ARYA-SIBIN BENJAMIN | ENGAGEMENT
SUMMARY : Arya is getting married: The groom is a Bigg Boss star, the star shares an engagement photo

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *