ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് പത്രികാ സമര്‍പ്പണം. വന്‍ജനാവലിയുടെ അകമ്പടിയോടെയാണ് ആര്യാടന്‍ ഷൗക്കത്ത് എത്തിയത്.

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണമൈാരുക്കിയിരുന്നു. ഈ വഴിയിലൂടെയായിരുന്നു യുഡിഎഫിന്റെയും പ്രകടനം. ഇതിനിടെ ചെറിയ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായി. അതേസമയം, യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ മല്‍സരിക്കുന്നില്ല എന്ന കാര്യവും വ്യക്തമാക്കി.

ഇനി ചര്‍ച്ച നടത്തി സമയം കളയാനില്ലെന്നും പ്രതിപക്ഷ നേതാവ് സതീശനു പിന്നില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിണറായിസത്തിനെതിരേയാണ് തന്റെ പോരാട്ടം എന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ പി വി അന്‍വര്‍ യുഡിഫിനൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം എന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.

TAGS : ARYADAN SHOUKATH
SUMMARY : Aryadan Shoukat submitted his nomination papers.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *