പാലക്കാട്‌ ഫോറം സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ അശോക ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്

പാലക്കാട്‌ ഫോറം സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ അശോക ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരു സംഘടിപ്പിച്ച ഡോ. അബ്ദുൾകലാം വിദ്യ യോജന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ ജാലഹള്ളി അശോക ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  മേരീസ്‌ സ്റ്റേറ്റ് സ്കൂൾ ദാസറഹള്ളി രണ്ടാം സ്ഥാനവും ലൂർദ്സ് അക്കാദമി യശ്വന്തപുരം മൂന്നാം സ്ഥാനവും നേടി.

കെരഗുഡധഹള്ളിയിലെ ശ്രീ അയ്യപ്പ സി.ബി.എസ്.സി സ്കൂളിൽ പാലക്കാട്‌ ഫോറം അധ്യക്ഷൻ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച മത്സരത്തിൽ ജവഹർലാൽ നെഹ്‌റു പ്ലാനിറ്റോറിയം ഡയറക്ടർ ഡോ. ഗുരുപ്രസാദ് മുഖ്യാതിഥിയായിരുന്നു. ബെംഗളൂരുവിലെ 26 ഹൈസ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. ഡോ. ലേഖ കെ നായർ ക്വിസ് മാസ്റ്റർ ആയി.

ശ്രീഅയ്യപ്പ ക്ഷേത്ര ട്രസ്റ്റ്‌ ഭാരവാഹികളായ
ജെ.സി വിജയൻ, എം എൻ. കുട്ടി, സി ഗോപിനാഥ്, സ്കൂൾ പ്രധാന അധ്യാപിക അമിതാ റാവു എന്നിവർ പങ്കെടുത്തു.

പാലക്കാട്‌ ഫോറം ഭാരവാഹികളായ ശശിധരൻ പതിയിൽ, സുരേഷ് കെ.ഡി, ശിവദാസ് വി മേനോൻ, സുമേഷ്, ശ്രീഹരി വി കെ, മുരളി സി.പി, സുരേന്ദ്രൻ നായർ, രവീന്ദ്രൻ നായർ, കൃഷ്ണകുമാർ പി, രാജേഷ് വെട്ടംതൊടി, മനോജ്‌ കുമാർ, പ്രമോദ്, ബാബു സുന്ദർ, ശ്രീകൃഷ്ണൻ, മോഹൻദാസ് എം, കൃഷ്ണ പ്രകാശ്, നാരായണൻ കുട്ടി ആർ, സതിഷ് കുമാർ പി, സതിഷ് വി നായർ, ഗോപി കൃഷ്ണൻ ഉണ്ണികൃഷ്ണൻ, കാവ്യ ബി സുന്ദർ, നിതിൻ എസ് മേനോൻ, നന്ദകുമാർ വാരിയർ, സുന്ദർ വി ജി, അയ്യപ്പൻ നായർ, ശ്രീജിത്ത്‌ പി മേനോൻ, ജയനാരായണൻ പി, മണികണ്ഠൻ, മഹിളാ വിഭാഗം ഭാരവാഹികളായ ഉഷ ശശിധരൻ, ബിന്ദു സുരേഷ്, ശ്രുതി പ്രവീൺ എന്നിവർ നേതൃത്വം നൽകി.

<BR>
TAGS : PALAKKAD FORUM
SUMMARY: Ashoka International School stands first in Palakkad Forum Independence Day Quiz Competition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *