അഷ്ടമി രോഹിണിക്ക് ഗുരുവായൂരില്‍ സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം

അഷ്ടമി രോഹിണിക്ക് ഗുരുവായൂരില്‍ സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂരില്‍ അഷ്ടമി രോഹിണി മഹോത്സവത്തിന് പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന നല്‍കുകയെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. നിർമ്മാല്യം മുതല്‍ പൊതുവരി ക്ഷേത്രത്തിലേക്ക് നേരെവിടും.

പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. വി.ഐ.പി, സ്‌പെഷ്യല്‍ ദർശനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതല്‍ അഞ്ചര വരെയും വൈകിട്ട് 5 മുതല്‍ ആറ് വരെയും മാത്രമാകും. തദ്ദേശീയർക്ക് അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് പൊതുവരി സംവിധാനമാകും. ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്ക് ദർശന സൗകര്യം നല്‍കും.

നിവേദിച്ച പാല്‍പ്പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ വിഭവങ്ങളാണ് പ്രസാദ ഊട്ടിന് വിളമ്പുക. രാവിലെ ഒമ്പത് മണിക്ക് ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് 2ന് പ്രസാദ ഊട്ടിനുള്ള വരി നില്‍പ്പ് അവസാനിപ്പിക്കും. അന്നലക്ഷ്മി ഹാളിലും ചേർന്നുള്ള താത്കാലിക പന്തലിലും തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നല്‍കും. 25,000 പേർക്കുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നത്.

TAGS : GURUVAYUR | POOJA
SUMMARY : Ashtami Rohini restricted to special darshans in Guruvayur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *