ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചില്ല; സംഗീത സംവിധായകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചില്ല; സംഗീത സംവിധായകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

കൊച്ചി: എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങള്‍’ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് ട്രെയിലർ ലോഞ്ച് നടന്നത്.

മമ്മൂട്ടി, മോഹൻലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയില്‍ കാണാനാകും. ആഗസ്റ്റ് 15ന് ഈ അന്തോളജി ചിത്രം റിലീസ് ചെയ്യും.

അതേ സമയം കൊച്ചിയിലെ ട്രെയിലർ ലോഞ്ചിനിടയിലെ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞൻ രമേശ്‌ നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാൻ നടൻ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.

എന്നാല്‍, ആസിഫിന്റെ കയ്യില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ച രമേശ് നാരായണ്‍ നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്തദാനം നല്‍കാൻ പോലും വിസമ്മതിച്ചു. ശേഷം സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്‌കാരം വച്ച്‌ കൊടുത്ത ശേഷം അത് സ്വീകരിക്കുകയായിരുന്നു.

ആസിഫിനെ പൊതുവേദിയില്‍ വച്ച്‌ അപമാനിക്കുന്ന തരത്തിലെ പെരുമാറ്റമായിരുന്നു രമേശ് നാരായണ്‍ന്റേത് എന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.

TAGS : ASIF ALI | AWARD | RAMESH NARAYANAN
SUMMARY : Ramesh narayanan did not accept the award from Asif Ali; Protests on social media against the music director

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *