സാഹചര്യം മനസിലാക്കി മികച്ച രീതിയില്‍ പ്രതികരിച്ചു: ആസിഫ് അലിയോട് നന്ദി പറഞ്ഞ് രമേശ് നാരായണൻ

സാഹചര്യം മനസിലാക്കി മികച്ച രീതിയില്‍ പ്രതികരിച്ചു: ആസിഫ് അലിയോട് നന്ദി പറഞ്ഞ് രമേശ് നാരായണൻ

നടൻ ആസിഫ് അലിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. വിവാദത്തില്‍ പ്രതികരണവുമായി ആസിഫ് അലിയും എത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലിക്ക് നന്ദിപറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് രമേശ് നാരായണൻ.

കാര്യങ്ങള്‍ മനസിലാക്കി പ്രതികരിച്ചതിന് ആസിഫിനോടു നന്ദി പറയുകയാണെന്നും പ്രത്യേക സാഹചര്യത്തില്‍ അങ്ങനെയൊരു കാര്യം സംഭവിച്ചു പോയെന്നും അദ്ദേഹം പ്രതികരിച്ചു. “അങ്ങനെയൊരു കാര്യം സംഭവിച്ചുപോയി. സാഹചര്യം മനസിലാക്കി മികച്ച രീതിയില്‍ പ്രതികരിച്ചതിന് ആസിഫിനോടു പ്രത്യേകം നന്ദി പറയുകയാണ്. ഒരു കലാകാരൻ എന്ന നിലയില്‍ അദ്ദേഹത്തെ മനസിലാക്കുന്നു. ഞാൻ ആസിഫിന് മെസേജ് അയച്ചിരുന്നു. അതിനു മറുപടിയായി അദ്ദേഹം രാവിലെ എന്നെ വിളിച്ചു. ഏറെ നേരം ഞങ്ങള്‍ സംസാരിച്ചു. ഉടൻ തന്നെ നേരില്‍ കാണും.

സംഭവവുമായി ബന്ധപ്പെട്ട് എനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതില്‍ വിഷമമുണ്ട്. അത് ഒഴിവായിക്കിട്ടിയാല്‍ വലിയ സന്തോഷം. മതപരമായ ചർച്ചകളിലേക്ക് ഈ വിഷയം നീങ്ങരുത് എന്നൊരു ആഗ്രഹമുണ്ട്. വർഗീയമായി കലാശിക്കരുത്. നമ്മളെല്ലാവരും മനുഷ്യരാണ്. ആ രീതിയില്‍ മാത്രമേ ഇതിനെ കാണാവൂ. സ്നേഹബന്ധം അന്യോന്യം നിലനിന്നു പോകട്ടെ’ രമേശ് നാരായണൻ പറഞ്ഞു.

TAGS : RAMESH NARAYANAN | ASIF ALI
SUMMARY : He understood the situation and responded well: Ramesh Narayanan thanks Asif Ali

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *