അന്നദാനത്തിനിടെ 4 തവണ അച്ചാര്‍ ചോദിച്ചു; നല്‍കാത്തതിന് ഭാരവാഹിക്ക് മര്‍ദനം

അന്നദാനത്തിനിടെ 4 തവണ അച്ചാര്‍ ചോദിച്ചു; നല്‍കാത്തതിന് ഭാരവാഹിക്ക് മര്‍ദനം

ആലപ്പുഴ: ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം. തുടരെ തുടരെ അച്ചാര്‍ ചോദിച്ച്‌ അലോസരപ്പെടുത്തിയ യുവാവിന് അച്ചാര്‍ കൊടുക്കാത്തതിനെത്തുടര്‍ന്ന് ക്ഷേത്രഭാരവാഹിയെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ മുതുകിനും ഇഷ്ടിക ഉപയോഗിച്ച്‌ ഇടിച്ചതായാണ് പരാതി.

ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് അത്തിപ്പറമ്പ് വീട്ടില്‍ രാജേഷ് ബാബു, ഭാര്യ അര്‍ച്ചന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ എന്ന യുവാവിന് എതിരെ സൗത്ത് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്. അരുണ്‍ എന്ന യുവാവ് അസഭ്യം പറയുകയും ചെയ്തതായും പരാതി പറയുന്നു.

TAGS : LATEST NEWS
SUMMARY : Asked for pickle 4 times during food distribution; man beaten for not giving it

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *