ത്രിപുരയിൽ ലഹരിവേട്ട; 52 കോടിയുടെ യബ ഗുളികകള്‍ പിടിച്ചെടുത്തു

ത്രിപുരയിൽ ലഹരിവേട്ട; 52 കോടിയുടെ യബ ഗുളികകള്‍ പിടിച്ചെടുത്തു

ത്രിപുരയിൽ വൻ ലഹരിവേട്ട. യേർപൂര്‍ മേഖലയില്‍ നിന്ന് 2,60,000 യബ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ 52 കോടി രൂപ വിലവരുന്ന ഗുളികളാണ് അസം റൈഫിൾസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വാഹനവും പിടിച്ചെടുത്തതായി അസം റൈഫിൾസ് മേജർ പൂർവ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നശാ മുക്ത് ഭാരത് പദ്ധതിയുടെയും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെയും നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ കാമ്പെയ്‌നിന്‍റെയും ഭാഗമായാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കണ്ടെടുത്ത വസ്തുക്കൾ അഗർത്തലയിലെ കസ്‌റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് ഡിപിഎഫ് യൂണിറ്റിലേക്ക് കൈമാറി.

TAGS: NATIONAL | DRUGS
SUMMARY: Drugs worth 52 crores seized from Tripura

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *