സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം; വീഡിയോ

സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം; വീഡിയോ

അമൃത്സർ: അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായി. ക്ഷേത്ര കവാടത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സുഖ്ബീറിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അക്രമിയെ ആളുകൾ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ശിക്ഷയുടെ ഭാഗമായി സുവർണ ക്ഷേത്രത്തിന് മുന്നിൽ വീൽചെയറിൽ ഇരിക്കുമ്പോഴായിരുന്നു വെടിവയ്പ്. നരെയ്ൻ സിങ് ചൗര എന്നയാളാണ് വെടിവച്ചത്. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഇയാളെ ഉടന്‍ തന്നെ കീഴടക്കുകയായിരുന്നു .

 

സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം തുടങ്ങിവയായിരുന്നു ശിക്ഷയായി വിധിച്ചത്. രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്.

2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിന് അകാല്‍ തഖ്ത് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധിക്ക് പിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.
<br>
TAGS: MULDER ATTEMPT | SUKHBIR SINGH BADAL | SHIROMANI AKALI DAL
SUMMARY : Assassination attempt on Sukhbir Singh Badal inside the Golden Temple; Video

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *