ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റത് ഗൗരവമേറിയ വിഷയം: മന്ത്രി പി രാജീവ്

ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റത് ഗൗരവമേറിയ വിഷയം: മന്ത്രി പി രാജീവ്

വഞ്ചിയൂര്‍ കോടതിയില്‍ മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ നിയമ മന്ത്രി പി രാജീവ് സന്ദര്‍ശിച്ചു. ഗൗരവമേറിയ വിഷയമാണിതെന്നും കേരളത്തില്‍ ഇതിന് മുമ്പ് ഇങ്ങനെ കേട്ടിട്ടില്ലെന്നും സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു,

പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികളാണ്. പോലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം മറന്ന് അഭിഭാഷക സമൂഹവും ഒറ്റക്കെട്ടായി അക്രമിക്കപ്പെട്ട പെണ്‍കുട്ടിയോടൊപ്പം നില്‍ക്കണമായിരുന്നു. കോടതികളില്‍ ഇന്റേര്‍ണല്‍ കമ്മിറ്റികള്‍ വേണോ എന്നുള്ളത് പരിശോധിക്കും. ജൂനിയര്‍ അഭിഭാഷകര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികളാണെന്നും മന്ത്രി പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Assault on junior lawyer is a serious matter: Minister P Rajeev

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *