നിയമസഭാ പുസ്തകോത്സവത്തിന് തുടക്കമായി

നിയമസഭാ പുസ്തകോത്സവത്തിന് തുടക്കമായി

ബെംഗളൂരു: നാലുദിവസം നീണ്ടുനില്‍ക്കുന്ന നിയമസഭാ പുസ്തകോത്സവത്തിന് വിധാൻ സൗധയിൽ തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കർണാടക സർക്കാര്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 150 പുസ്തകസ്റ്റോറുകളുണ്ടാകും. സാഹിത്യചർച്ചകളും പുസ്ത പ്രകാശനങ്ങളും ഉണ്ടാകും.

പുസ്തകോത്സവത്തിന്‍റെ ഭാഗമായി നാലുദിവസങ്ങളിലും വിധാൻ സൗധ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് സമയം. കേരള നിയമസഭ സംഘടിപ്പിച്ചുവരുന്ന പുസ്തകോത്സവത്തിന്റെ മാതൃകയിലാണ് കർണാടകവും പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, സാഹിത്യകാരൻ ചന്ദ്രശേഖര കമ്പാർ തുടങ്ങിയവർ പങ്കെടുത്തു.
<br>
TAGS : KARNATAKA
SUMMARY : Assembly Book Festival begins

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *