നിയമസഭ സമ്മേളനം ഇന്ന് സമാപിക്കും

നിയമസഭ സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഇന്ന്  അവസാനിക്കും. മൂന്ന് നിയമ നിര്‍മാണങ്ങള്‍ ഇന്ന് സഭ പരിഗണിച്ചേക്കും. ശബരിമല സ്‌പോര്‍ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിലുണ്ടായ തര്‍ക്കത്തിന് നിയമസഭയില്‍ സര്‍ക്കാര്‍ ഇന്ന് പരിഹാരം പ്രഖ്യാപിച്ചേക്കും. സ്‌പോര്‍ട് ബുക്കിങ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യതയേറെ. അതേസമയം സബ്‌മിഷനായി വിഷയം വരുമെന്നാണ് ലഭിക്കുന്ന സൂചന.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം സംബന്ധിച്ച്, IB സതീഷും സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് മോൻസ് ജോസഫും സഭയുടെ ശ്രദ്ധ ക്ഷണിക്കും.

ഈ മാസം നാലിനാണ് വയനാട് ദുരന്തബാധിതർക്ക് ആദരാഞ്ജലി അർപ്പിച്ചു നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. ഏഴ് ദിവസത്തെ ഇടവേളയിൽ മൂന്ന് അടിയന്തര പ്രമേയ ചർച്ചകൾക്കും സഭ വേദിയായി.
<BR>
TAGS : KERALA | NIYAMA SABHA
SUMMARY : Assembly session will conclude today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *