കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യുട്ടര്‍ പിടിയിലായി

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യുട്ടര്‍ പിടിയിലായി

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പബ്ലിക്ക്‌ പ്രോസിക്യൂട്ടർ(എപിപി) പിടിയിലായി. ഉഡുപ്പി ജില്ലാ കോടതി വളപ്പിൽ ബുധനാഴ്ചയാണ് സംഭവം. ഉഡുപ്പി സിവിൽ ആന്റ് ജെഎംഎഫ്സി കോടതിയിലെ എപിപി എപിപി ഗണപതി നായക് ആണ് പിടിയിലായത്. അനധികൃത മണൽ കടത്ത് സംഘത്തിൽ നിന്ന് കൈക്കൂലിയായി 2000 രൂപ വാങ്ങുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായത്.

അനധികൃത മണൽ കടത്തുകേസുമായി ബന്ധപ്പെട്ട് ഒരു വാഹനം ഉഡുപ്പി പോലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വാഹനം വിട്ടുനൽകാനായി ഉടമ ഉഡുപ്പി സിവിൽ ആന്റ് ജെഎംഎഫ്സി കോടതിയിൽ ഹർജി നൽകിയിരുന്നു. വാഹനം വിട്ടുകൊടുക്കുന്നതിനും കോടതിയിൽ നിയമനടപടികൾ സുഗമമാക്കുന്നതിനുമായി 2000 രൂപ ഇദ്ദേഹം കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.. ഇതേ തുടർന്ന്‌ ഹർജിക്കാരൻ ലോകായുക്ത പോലീസിനെ വിവരമറി യിക്കുകയും തുടർന്ന് ലോകായുക്ത നടത്തിയ ആസൂത്രിത നീക്കത്തിലൂടെ എപിപിയെ പിടിക്കൂടുകയുമായിരുന്നു.
<BR>
TAGS : UDUPI | ARRESTED | ACCEPTING BRIBE
SUMMARY : Assistant Public Prosecutor caught while accepting bribe

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *