അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് പിവി അന്‍വര്‍, സാധ്യമല്ലെന്ന് കോൺഗ്രസ്

അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് പിവി അന്‍വര്‍, സാധ്യമല്ലെന്ന് കോൺഗ്രസ്

നിലമ്പൂര്‍: യുഡിഎഫിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി നിലമ്പൂര്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍. യുഡിഎഫ് നേതൃയോഗത്തില്‍ പിവി അന്‍വര്‍ സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം അന്‍വര്‍ തള്ളി. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് നിലപാട്.

അതേസമയം തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോൾ സാധ്യമല്ലെന്ന് കോൺഗ്രസ് നേതാക്കൾ യോഗത്തെ അറിയിച്ചു.

ഇതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വീണ്ടും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. പ്രധാനമായും അന്‍വര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്. നിലമ്പൂരില്‍ ചേര്‍ന്ന യോഗം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു.

തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ നല്‍കണമെന്നതാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന നിബന്ധന. അല്ലാത്ത പക്ഷം അന്‍വറിനോ തൃണമൂല്‍ കോണ്‍ഗ്രസിനോ മുന്നണിയില്‍ സ്ഥാനമുണ്ടാകില്ല.

ഇന്ന് ഓൺലൈനായാണ് യുഡിഎഫ് നേതാക്കളുടെ യോഗം നടന്നത്. യോഗശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മുന്നണി കൺവീനർ തൃണമൂൽ കോൺഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനുള്ള പ്രയാസം അറിയിച്ചു. ഇക്കാര്യം അൻവറുമായി നടത്തിയ ചർച്ചയിലും വ്യക്തമാക്കിയെന്നാണ് അടൂർ പ്രകാശ് പറ‌ഞ്ഞത്.
<BR>
TAGS : NILAMBUR BY ELECTION, PV ANVAR,
SUMMARY : Associate membership will not be accepted; PV Anwar wants full membership in the front, Congress says it is not possible

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *