അമിതമായി പൊറാട്ട കഴിച്ചു; അഞ്ച് വളര്‍ത്തു പശുക്കള്‍ ചത്തു

അമിതമായി പൊറാട്ട കഴിച്ചു; അഞ്ച് വളര്‍ത്തു പശുക്കള്‍ ചത്തു

കൊല്ലം: വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്ന അഞ്ച് വളര്‍ത്തു  പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. തീറ്റയിൽ പൊറോട്ടയ്ക്കൊപ്പം അമിതമായി ചക്കയും നൽകിയിരുന്നു. ഫാമിലെ ഒമ്പതു പശുക്കള്‍ അവശനിലയിലാണ്. തീറ്റയില്‍ പൊറോട്ടയും ചക്കയും അമിതമായി ഉള്‍പ്പെടുത്തിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രവാസിയായ കര്‍ഷകന്‍ ഹസ്ബുള്ള അഞ്ചുവര്‍ഷമായി പശുഫാം നടത്തി വരികയാണ്. 35 പശുക്കളാണ് ഫാമിലുള്ളത്.

തീറ്റ നൽകുന്നതിൽ കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
<BR>
TAGS : COWS DEATH | KOLLAM NEWS | PORATTA
SUMMARY : Ate too much porrata; Five domestic cows died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *