അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി

ഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഡല്‍ഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നത്.

കെജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. കെജ്രിവാള്‍ ഇന്ന് വൈകീട്ടോടെ ലെഫ്. ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. അതിഷിയെ പുതിയ മുഖ്യമന്ത്രിയായി എഎപി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിഹാർ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാള്‍ രാജി പ്രഖ്യാപനം നടത്തിയത്.

രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്നിപരീക്ഷയില്‍ ജയിച്ചശേഷം മാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ കാലാവധി തീരാൻ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു.

TAGS : ATISHI | DELHI | CHIEF MINISTER
SUMMARY : Atishi Marlena Chief Minister of Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *