ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണറുടെ വസതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. ഗവർണർ വി.കെ. സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു.

ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. മുകേഷ് അഹ്‌ലാവത് മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം. ലളിതമായിട്ടാണ് ചടങ്ങു നടത്തുകയെന്ന് എഎപി നേരത്തെ അറിയിച്ചിരുന്നു. കെജ്രിവാൾ മന്ത്രിസഭയില്‍ വിദ്യാഭ്യാസം പൊതുമരാമത്ത് മന്ത്രിയായിരുന്ന അതിഷി ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ്.

TAGS : ATISHI | DELHI | CHIEF MINISTER
SUMMARY : Atishi Marlena sworn in as Delhi Chief Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *