തൃശൂരിലെ എടിഎം കവര്‍ച്ച; പ്രതികളുടെ അറസ്റ്റ് കേരളാ പോലീസ് രേഖപ്പെടുത്തി

തൃശൂരിലെ എടിഎം കവര്‍ച്ച; പ്രതികളുടെ അറസ്റ്റ് കേരളാ പോലീസ് രേഖപ്പെടുത്തി

തൃശൂരിലെ എടിഎം കവർച്ചയില്‍ ആറു പ്രതികളുടേയും അറസ്റ്റ് കേരളാ പോലീസ് രേഖപ്പെടുത്തി. പ്രതികളുമായുള്ള സംഘം നാമക്കലില്‍ നിന്നു തൃശൂരിലേക്ക് പുറപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി ഇന്നലെ നാമക്കല്‍ ജെഎഫ്‌എം കോടതിയില്‍ പോലീസ് അപേക്ഷ സമർപ്പിച്ചിരുന്നു.

വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം. തുടർന്ന് നാളെ പ്രതികളുമായി തെളിവെടുപ്പ് നടത്തും. ഏഴ് പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നായിരുന്നു കവർച്ച സംഘത്തെ പിടികൂടിയത്.

ഹരിയാന സ്വദേശികളായ ഇർഫാൻ, സൊഖീൻ ഖാൻ , മുഹമ്മദ് കുക്രം, ഷബീർ, മുബാരിക്ക് എന്നിവരടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപയാണ് സംഘം കവർന്നത്.

തമിഴ്നാട് പോലീസും കവർച്ച സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സംഘം കവർച്ച നടത്തിയത്.

ATM robbery in Thrissur; The Kerala Police registered the arrest of the accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *