ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച

ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച

ബെംഗളൂരു: എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്തു. ബെല്ലന്തൂരിലും ഹൊസൂരിലുമുള്ള എടിഎമ്മുകളാണ് തകർത്തത്. 16.5 ലക്ഷം രൂപ മോഷണം പോയതായി ബാങ്ക് അധികൃതർ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കുന്ന മോഷ്ടാവിൻ്റെ മുഖം സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മുഖം മറച്ചാണ് പ്രതി കവർച്ച ചെയ്തത്.

സിസിടിവി ദൃശ്യങ്ങളിൽ, കൈയിൽ കറുത്ത സ്‌പ്രേ കാണുമായി കണ്ണട ധരിച്ച് പ്രതി എടിഎമ്മിലേക്ക് പ്രവേശിക്കുന്നത് വ്യക്തമായിട്ടുണ്ട്. സിസിടിവി കാമറയിലും എടിഎമ്മിൻ്റെ ചില ഭാഗങ്ങളിലും ഇയാൾ കറുത്ത പെയിൻ്റ് അടിച്ചു. തുടർന്ന്, ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കുകയായിരുന്നു. സംഭവത്തിൽ ബെല്ലന്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: BENGALURU UPDATES | ATM | THEFT
SUMMARY: Man steals from two ATMs in the city in one day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *