ജനവാസ കേന്ദ്രത്തിലെത്തിയ കടുവയ്ക്ക് നേരെ ആക്രമണം; ഒരു കണ്ണിന്‍റെ കാഴ്ച പോയി, തലച്ചോറിന് ക്ഷതം; 9 പേര്‍ അറസ്റ്റില്‍

ജനവാസ കേന്ദ്രത്തിലെത്തിയ കടുവയ്ക്ക് നേരെ ആക്രമണം; ഒരു കണ്ണിന്‍റെ കാഴ്ച പോയി, തലച്ചോറിന് ക്ഷതം; 9 പേര്‍ അറസ്റ്റില്‍

ദിസ്പൂർ: അസമില്‍ ജനവാസ കേന്ദ്രത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍, കടുവയെക്കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ കല്ലും ഇഷ്ടികയും എറിഞ്ഞു. ഇതോടെ പെണ്‍കടുവയുടെ ഒരു കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടമാകുകയും കടുവയുടെ തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്തു. മാത്രമല്ല മൂക്കിലൂടെ രക്തസ്രാവമുണ്ടായി.

മൂന്ന് വയസ്സുള്ള റോയല്‍ ബംഗാള്‍ കടുവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വയസ്സുള്ള റോയല്‍ ബംഗാള്‍ കടുവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാമാഖ്യ റിസർവ് ഫോറസ്റ്റിന് സമീപമാണ് കടുവയെ കണ്ടത്. പരിഭ്രാന്തരായ പ്രദേശവാസികള്‍ കടുവയെ ആക്രമിക്കുകയായിരുന്നു.

ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നാലെ പെണ്‍കടുവ സമീപത്തെ നദിയില്‍ വീണു. 17 മണിക്കൂർ കഴിഞ്ഞാണ് കടുവയെ കണ്ടെത്തിയത്. സായുധരായ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ ആക്രമിച്ചതെന്ന് ‘പ്രതിദിൻ ടൈം’ എന്ന ഗുവാഹത്തിയില്‍ നിന്നുള്ള ചാനല്‍ റിപ്പോർട്ട് ചെയ്തു.

എന്നാല്‍ ജനങ്ങള്‍ ആക്രമിച്ചതിന് ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് സ്ഥലത്തെത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കടുവയെ കാസിരംഗയിലെ വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റി.

TAGS : LATEST NEWS
SUMMARY : Attack on the tiger that reached the population center

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *