മുൻമന്ത്രിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ദമ്പതികള്‍ അറസ്റ്റിൽ

മുൻമന്ത്രിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ദമ്പതികള്‍ അറസ്റ്റിൽ

ബെംഗളൂരു : മുൻ കോൺഗ്രസ് മന്ത്രിയിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റിൽ. കലബുറഗി ആലന്ദ് സ്വദേശി മഞ്ജുള പാട്ടീൽ, ഭർത്താവ് ശിവരാജ് പാട്ടീൽ എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. കലബുറഗി ജില്ലാ യൂത്ത് കോൺഗ്രസ് യൂണിറ്റിൻ്റെ വൈസ് പ്രസിഡൻറ് കൂടിയാണ് അറസ്റ്റിലായ മഞ്ജുള.

മുൻമന്ത്രിയും അഫ്സൽപൂരിൽ നിന്ന് ആറ് തവണ എം.എൽ.എയായ മാലികയ്യ ഗുത്തേദാറിനെയാണ് ഇവർ വീഡിയോകോളുകൾ റെക്കോഡുചെയ്ത് ഭീഷണിപ്പെടുത്തിയത്. മാലികയ്യയും മഞ്ജുളയും സാമൂഹികമാധ്യമത്തിലൂടെ ബന്ധപ്പെടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുമായിരുന്നെന്ന് പോലീസ് പറഞ്ഞു. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ റെക്കോഡുചെയ്ത വീഡിയോകളടക്കം പ്രചരിപ്പിക്കുമെന്ന് മാലികയ്യയെയും മകൻ റിതേഷിനെയും ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോൺ വഴിയുള്ള ഭീഷണി തുടരുന്നതിനിടെ റിതേഷ് പോലീസിനെ സമീപിച്ചു.

പണംവാങ്ങാനായി ബെംഗളൂരു അശോക്‌നഗറിലെ ഒരു മാളിന് സമീപത്തുവന്ന ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരിൽനിന്ന് ആറ് സ്മാർട്ട്‌ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമാനരീതിയിൽ ഇരുവരും ചേര്‍ന്ന് കൂടുതല്‍പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പോലീസ് സംശയിക്കുന്നു. ഇരുവര്‍ക്കുമെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : ARRESTED
SUMMARY : Attempt to extort money by threatening ex-minister; The couple was arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *