ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം: മലയാളികൾ പിടിയില്‍

ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം: മലയാളികൾ പിടിയില്‍

ബെംഗളൂരു : മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേർളക്കട്ടെയിലെ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ രണ്ട് മലയാളികകള്‍ പോലീസ് പിടിയിലായി. മോഷ്ടാക്കളില്‍ ഒരാൾ പോലീസിനെ കണ്ടപ്പോൾ ഓടിക്കളഞ്ഞു. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരാണ് പിടിയിലായവർ. കാസറഗോഡ് സ്വദേശി അബ്ദുൽ ലത്തീഫാണ് രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാനുമുള്ള ശ്രമങ്ങൾ നടക്കുന്നു.

29ന് പുലർച്ചെയാണ് സംഭവം. ദെർളകട്ടയിലെ വാണിജ്യ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസിന്‍റെ വാതിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരന്നുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. വാതിലിന്റെ പൂട്ടു പൊളിക്കുന്നതിനിടെ സുരക്ഷാ സൈറൺ മുഴങ്ങി. കമ്പനിയുടെ കൺട്രോൾ റൂമിലും സുരക്ഷാ അലാം അടിച്ചതോടെ ഉദ്യോഗസ്ഥർ പോലീസിൽ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള കെഎസ് ഹെഗ്ഡെ ആശുപത്രിക്കു സമീപം നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസെത്തിയാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ ഇരുവരും നേരത്തെയും സമാനമായ മോഷണകേസുകളില്‍ പ്രതികളാണ്.
<br>
TAGS : ROBBERY ATTEMPT | MANGALURU
SUMMARY : Attempted robbery in a financial institution: Malayalis arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *