വാഹനം വാട്ടര്‍ സര്‍വീസ് ചെയ്തതിന്റെ പണം ചോദിച്ചതിന് വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

വാഹനം വാട്ടര്‍ സര്‍വീസ് ചെയ്തതിന്റെ പണം ചോദിച്ചതിന് വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

കണ്ണൂർ: വാട്ടർ സർവീസ് സെന്റർ ഉടമയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കാര്‍ത്തികപുരത്തെ ഹയാസ് ഓട്ടോ ഹബ് ഉടമ ഇസ്മായിലിനാണ് പരുക്കേറ്റത്. എറിക്‌സണ്‍ ജോയി എന്ന യുവാവിനെതിരെയാണ് പരാതി.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. രാവിലെ വാഹനം സർവീസിന് നൽകിയ എറിക്സൻ വൈകുന്നേരം വാഹനം തിരികെ എടുക്കാൻ എത്തിയതായിരുന്നു. എന്നാൽ, നിരക്കുമായി ബന്ധപ്പെട്ട് ജീവനക്കാരോട് തർക്കമുണ്ടായി. തുടര്‍ന്ന് സര്‍വീസ് ചാര്‍ജായി ആവശ്യപ്പെട്ട 800 രൂപ നല്‍കാന്‍ എറിക്‌സണ്‍ തയാറായില്ല. ഇതിനെച്ചൊല്ലി സ്ഥാപന ഉടമയായ ഇസ്മായിലുമായി വാക്കേറ്റമുണ്ടായി. പിന്നാലെ വാഹനത്തില്‍ കയറിയ എറിക്‌സണ്‍ സ്ഥാപന ഉടമയായ ഇസ്മായിലിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

സ്ഥാപനത്തിലെ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് യുവാവിനെ തടഞ്ഞുവയ്ക്കാര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാഹനവുമായി രക്ഷപെട്ടു. വാഹനം ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. പരുക്കേറ്റ ഇസ്മായില്‍ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
<BR>
TAGS : MURDER ATTEMPT | KANNUR NEWS
SUMMARY : Attempted to kill elderly man by hitting him with a vehicle for asking for money for water service

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *