വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; മുന്നറിയിപ്പുമായി കേരള പോലീസ്

വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി: ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴി പണം സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസ് അറിയിച്ചിരിക്കുന്നത്. യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്പുകളുടെ വ്യാജൻ ഉണ്ടെന്നും പറ്റിക്കപ്പെടരുതെന്നും പോലീസ് വ്യക്തമാക്കുന്നു. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി പരിശോധിക്കണം. ഇല്ലെങ്കിൽ വഞ്ചിക്കപെടാൻ സാദ്ധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു

സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം വഞ്ചിക്കപ്പെടാൻ സാധ്യതയേറെയാണെന്നും പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വ്യാപാരികളുടെ ശ്രദ്ധയ്ക്ക്❗
സമീപകാലത്ത് വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay,Google pay,Paytm എന്നീ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു, സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും,അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാൻ സാധ്യതയേറെയാണ്.
<BR>
TAGS : DIGITAL PAYMENTS’ | UPI | KERALA POLICE
SUMMARY : Attention merchants; Google Pay, PhonePe, Paytm also scammers; Kerala Police warns

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *