ആറ്റിങ്ങല്‍ എം.എല്‍.എ.യുടെ മകൻ വാഹനാപകടത്തില്‍ മരിച്ചു

ആറ്റിങ്ങല്‍ എം.എല്‍.എ.യുടെ മകൻ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: എം.എല്‍.എ ഒ.എസ് അംബികയുടെ മകൻ വി.വിനീത് (34) വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച പുലർച്ചെ 5.30-നായിരുന്നു അപകടം നടന്നത്. വർക്കലയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറും എതിർദിശയില്‍ വിനീതും സുഹൃത്തും സഞ്ചരിച്ചുവന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

വിനീതിന്റെ സുഹൃത്തായ അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ച വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. പിതാവ് കെ.വാരിജാക്ഷൻ സി.പി.എം. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി.വിനീഷ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്.

TAGS : ATTINGAL MLA | SON | DEAD
SUMMARY : Attingal MLA’s son died in a car accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *