ജാലഹള്ളി മുത്യാലമ്മ ദേവീക്ഷേത്രം ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന്

ജാലഹള്ളി മുത്യാലമ്മ ദേവീക്ഷേത്രം ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന്

ബെംഗളൂരു : നായർ സേവാ സംഘ് കർണാടക യശ്വന്തപുര കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന് രാവിലെ 10 മുതൽ ജാലഹള്ളി എം.ഇ.എസ്. റോഡിലെ ശ്രീ മുത്യാലമ്മ ദേവീക്ഷേത്രത്തിൽ നടക്കും. പുലർച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും. തുടർന്ന് പ്രസാദ ഊട്ട് നടക്കും.

പൊങ്കാലമഹോത്സവത്തിന്റെ കൂപ്പണുകളുടെ വിതരണം മുത്യാലമ്മ ദേവീക്ഷേത്രം പ്രസിഡന്റ് വാസുവിനും മുൻ കോർപ്പറേറ്റർ മമത വസുവിനും നൽകിക്കൊണ്ട് നായർ സേവാ സംഘ് കർണാടക വൈസ്‌ ചെയർമാൻ ബിനോയ് എസ്. നായർ നിർവഹിച്ചു.പരിപാടിക്ക് കരയോഗം പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുരേഷ് ജി. നായർ, ഖജാൻജി വിക്രമൻപിള്ള, കൺവീനർ ബിജുപാൽ, ബോർഡ് ഖജാൻജി പി.കെ. മുരളീധരൻ, ധനേഷ് കുമാർ, രാജീവ്, ശ്രീധരൻ നായർ, കെ. കൃഷ്ണൻകുട്ടി, പദ്മകുമാർ, രാമൻ നായർ, വിമലാ നായർ എന്നിവർ നേതൃത്വം നൽകി. പൊങ്കാല ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. ഫോൺ: 9902576565, 9481483324, 9886853439, 9686663943.
<BR>
TAGS : RELIGIOUS | NSSK

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *