ആറ്റുകാല്‍ പൊങ്കാല; ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് സബ്കലക്ടര്‍

ആറ്റുകാല്‍ പൊങ്കാല; ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് സബ്കലക്ടര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരികളുടെ അനുമതി വാങ്ങണമെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ വി വ്യക്തമാക്കി. ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശബ്‍ദം അതാത് പ്രദേശത്തിനായി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്‍ദത്തിന്‍റെ പരിധിയില്‍ നിന്നും 10 ഡെസിബലില്‍ അധികമാകാൻ പാടില്ല.

ഓരോ പ്രദേശങ്ങള്‍ക്കും നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്ദത്തിന്റെ പരിധി ‘പകല്‍ -രാത്രി’ എന്ന ക്രമത്തില്‍ വ്യാവസായിക മേഖല (75-70), വാണിജ്യ മേഖല (65-55), റെസിഡന്‍ഷ്യല്‍ മേഖല (55-45), നിശബ്‍ദ മേഖല(50-40) എന്നിങ്ങനെയാണ്.

പകല്‍ സമയം എന്നത് രാവിലെ ആറ് മുതല്‍ രാത്രി 10 വരെ എന്നാണ് നിയമത്തില്‍ നിർവചിച്ചിട്ടുള്ളത്. ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള ശബ്‍ദ മലിനീകരണം സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാവുന്നതാണെന്നും സബ് കളക്ടര്‍ അറിയിച്ചു.

Attukal Pongala; Sub-Collector says to inform if there are any complaints due to the use of loudspeakers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *