ബെംഗളൂരു ടെക്കിയുടെ മരണം; മകനെ ഭാര്യയും കുടുംബവും എടിഎമ്മായാണ് കണ്ടിരുന്നതെന്ന് യുവാവിന്റെ പിതാവ്

ബെംഗളൂരു ടെക്കിയുടെ മരണം; മകനെ ഭാര്യയും കുടുംബവും എടിഎമ്മായാണ് കണ്ടിരുന്നതെന്ന് യുവാവിന്റെ പിതാവ്

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണത്തിൽ കൂടുതൽ ആരോപണവുമായി പിതാവ് പവൻ. വ്യാജ സ്ത്രീധനപീഡന ആരോപണത്തെ തുടർന്നാണ് അതുൽ ജീവനൊടുക്കിയത്. സംഭവത്തിൽ ഭാര്യയെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ നികിത സിംഘാനിയയും അമ്മയും മകനെ എടിഎമ്മായി ഉപയോഗിക്കുകയായിരുന്നുവെന്ന് അതുലിന്റെ പിതാവ് പവൻ പറഞ്ഞു.

അതുലും നികിതയും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത ദാമ്പത്യ തർക്കമാണ് മകൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന് പിതാവ് പറഞ്ഞു. വിവാഹമോചനത്തിന് പകരമായി നികിത 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു ഒത്തുതീർപ്പ് നിർദ്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം കൈപ്പടയിൽ എഴുതിയ സ്ത്രീധന സാധനങ്ങളുടെ ലിസ്റ്റും നിഖിത തന്നിരുന്നതായും ആ ലിസ്റ്റ് തൻ്റെ കൈവശം ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആദ്യം ഒത്തുതീർപ്പിന് സമ്മതിച്ചെങ്കിലും നികിതയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അതുൽ സംശയം പ്രകടിപ്പിച്ചിരുന്നതായും പവൻ പറഞ്ഞു. പണം നൽകിയാലും വിവാഹമോചനം നൽകില്ലെന്ന് അതുൽ വിശ്വസിച്ചു. നിയമപരമായ കേസുകൾ തുടരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നികിതയുടെ അമ്മ അതുലിനെ ആത്മഹത്യയെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. പേരക്കുട്ടിയുടെ ജന്മദിനത്തിൽ പോലും അവനെ കാണാൻ അനുവദിച്ചില്ലെന്നും അതുൽ നൽകിയ സമ്മാനങ്ങൾ നിരസിച്ചതായും അദ്ദേഹം പറഞ്ഞു.

ഭാര്യയും അവരുടെ വീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കി സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് ശേഷമായിരുന്നു അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പും എഴുതിവച്ചിരുന്നു.

TAGS: BENGALURU | ATUL SUBHASH
SUMMARY: Atul Subhash father comes up with more allegations against nikita

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *