നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി വിമാനത്തില്‍ മരിച്ചു

നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി വിമാനത്തില്‍ മരിച്ചു

ഇന്ത്യൻ വംശജ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച്‌ മരണപ്പെട്ടു. മെല്‍ബണിലാണ് സംഭവം നടന്നത്. മൻപ്രീത് കൗർ എന്ന 24കാരി ജൂണ്‍ 20നാണ് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ മരിച്ചത്. മെല്‍ബണില്‍ നിന്ന് ഡല്‍ഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റാസ് വിമാനത്തിലാണ് സംഭവം.

സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട മൻപ്രീത് അവിടെ വച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ മൻപ്രീതിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി സുഹൃത്തുകള്‍ പറയുന്നു. കുഴഞ്ഞുവീണ ഉടൻ മൻപ്രീത് മരിച്ചതായി റിപ്പോർട്ട് ചെയ്തു. മൻപ്രീത് ടിബി ബാധിതയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 2020ലാണ് മൻപ്രീത് ഓസ്ട്രേലിയയിലെത്തിയത്.

TAGS : AUSTRALIA | LADY | FLIGHT | DEAD
SUMMARY : An Indian-origin woman died on a plane returning home after four years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *