ഓസ്ട്രേലിയന്‍ കായിക മന്ത്രിയായി മലയാളി

ഓസ്ട്രേലിയന്‍ കായിക മന്ത്രിയായി മലയാളി

പാലാ : ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ചാള്‍സ് ആണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയില്‍ ഇടം നേടിയത്. കായികം കല സാംസ്കാരികം യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത് . ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരിന്ത്യാക്കാരന്‍ ഇടം നേടുന്നു എന്ന പ്രത്യേകതയും ജിന്‍സണ്‍ ചാള്‍സിന്‍റെ നേട്ടത്തിനുണ്ട്. ആന്റോ ആന്റണി എം.പിയുടെ സഹോദരൻ ചാൾസിന്റെ മൂത്തമകനാണ് ജിന്‍സണ്‍ ചാള്‍സ്.

ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ആയാണ് ജിൻസൺ മത്സരിച്ചത്. നഴ്സിം​ഗ് മേഖലയിലെ ജോലിക്കായി 2011 ൽ ആണ് ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത്. നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ച്ചററായും സേവനം അനുഷ്ഠിക്കുന്നു. ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മൽസരിച്ചിരുന്നെങ്കിലും ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.
<BR>
TAGS : KERALA | KOTTAYAM | AUSTRALIA
SUMMARY : Australian minister Jinson, a native of Pala. First Indian in Cabinet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *