വനിതാ ടി-20 ക്രിക്കറ്റ്; ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ, ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ

വനിതാ ടി-20 ക്രിക്കറ്റ്; ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ, ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ

ടി-20 ക്രിക്കറ്റ്‌ വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് നേരിയ മങ്ങലേറ്റു. മത്സരത്തിൽ 60 റൺസിനാണ് ഓസ്ട്രേലിയൻ വനിതകൾ കിവിസിനെ കീഴ്പ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുട‍ർന്ന ന്യൂസിലൻഡ് 88 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അന്നബെൽ സതർലാൻഡാണ് തിളങ്ങിയത്.

ന്യൂസിലൻഡിനെതിരെ 58 റൺസിന്റെ വമ്പൻ ജയം നേരിട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ വീഴ്‌ത്തിയെങ്കിലും റൺ റേറ്റിൽ പിന്നിലാണ്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ഇനി ഇന്ത്യയ്ക്ക് ജയം മാത്രമല്ല ആവശ്യം. ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും റൺ റേറ്റ് മറികടക്കാൻ വലിയ മാർജിനിലുള്ള ജയം സ്വന്തമാക്കേണ്ടിവരും. ഇന്ത്യക്കെതിരെ തോറ്റെങ്കിലും പാകിസ്താന് ഇനിയും സെമി പ്രതീക്ഷയുണ്ട്. എന്നാൽ ഓസ്ട്രേലിയെയും ന്യൂസിലൻഡിനെയും തോൽപ്പിക്കേണ്ടി വരും.

TAGS: SPORTS | CRICKET
SUMMARY: Awesome Australia lay down marker with thrashing of New Zealand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *