കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ ബുധനാഴ്‌ച കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന്‌ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ,  ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ,  പാണക്കാട് സാദിഖലി ശിഹാബ്…
ജോലി ചെയ്യുന്നതിനെ തടസപ്പെടുത്തി; യാത്രക്കാരിക്കെതിരെ പരാതിയുമായി ബിഎംടിസി കണ്ടക്ടർ

ജോലി ചെയ്യുന്നതിനെ തടസപ്പെടുത്തി; യാത്രക്കാരിക്കെതിരെ പരാതിയുമായി ബിഎംടിസി കണ്ടക്ടർ

ബെംഗളൂരു: ജോലി ചെയ്യുന്നതിനിടെ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരിക്കെതിരെ പരാതി നൽകി ബിഎംടിസി കണ്ടക്ടർ. ഹൊന്നപ്പയാണ് തൻസില ഇസ്മയിലിനെതിരെ സിദ്ധാപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാർച്ച് 26ന് ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കണ്ടക്ടർ ഹൊന്നപ്പ യുവതിയെ മർദിച്ചിരുന്നു. ഇതിനു പിന്നാലെ…
ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ബെംഗളൂരുവിൽ ഈദുൽ ഫിത്വർ വ്യാഴാഴ്ച്ച

ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ബെംഗളൂരുവിൽ ഈദുൽ ഫിത്വർ വ്യാഴാഴ്ച്ച

ബെംഗളൂരു: ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബെംഗളൂരുവിൽ ഈദുൽ ഫിത്വർ വ്യാഴാഴ്ച്ചയായി (ഏപ്രിൽ 11) ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു. The post ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ബെംഗളൂരുവിൽ ഈദുൽ ഫിത്വർ വ്യാഴാഴ്ച്ച…
ഫണ്ടിന്റെ പേരിൽ സഹകരണമാണ് വേണ്ടത്, മത്സരമല്ല; കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി

ഫണ്ടിന്റെ പേരിൽ സഹകരണമാണ് വേണ്ടത്, മത്സരമല്ല; കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി

ദുരിതാശ്വാസമുള്‍പ്പെടെയുള്ള ഫണ്ടുകളുടെ പേരില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന പ്രവണതയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഫണ്ട് കൈമാറുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സഹകരണമാണ് ആവശ്യമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കര്‍ണാടകയില്‍ വരള്‍ച്ചാ നാശനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ദുരിതാശ്വാമായി…
കെജ്രിവാളിന് വീണ്ടും തിരിച്ചടി: മദ്യനയക്കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു

കെജ്രിവാളിന് വീണ്ടും തിരിച്ചടി: മദ്യനയക്കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു

മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്റെ അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ…
അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു

അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു

വാഹനാപകടത്തില്‍‌ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണ നിവാസില്‍ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രൻ(32) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26-ന് ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച്‌ അപകടമുണ്ടായത്. തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍…
ഇന്ത്യൻ വിദ്യാര്‍ഥി യുഎസില്‍ മരിച്ച നിലയില്‍

ഇന്ത്യൻ വിദ്യാര്‍ഥി യുഎസില്‍ മരിച്ച നിലയില്‍

യുഎസില്‍ കഴിഞ്ഞ മാസം കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയില്‍ മുഹമ്മദ് അബ്ദുല്‍ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അർഫാത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. മൂന്നാഴ്ച…
ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് താമരശേരി രൂപതയും

ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് താമരശേരി രൂപതയും

ഇടുക്കി രൂപതയ്‌ക്ക് പിന്നാലെ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച്‌ താമരശേരി രൂപതയും. രൂപതയ്‌ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശവും നല്‍കി. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള…
വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; പ്രതിദിന ഉപയോഗം 11 കോടി യൂണിറ്റ് കടന്നു

വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; പ്രതിദിന ഉപയോഗം 11 കോടി യൂണിറ്റ് കടന്നു

കേരളത്തിൽ പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡില്‍. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക്…
നടിയെ ആക്രമിച്ച കേസ്; വീണ്ടും ഹൈക്കോടതിയെ സമീപിച്ച്‌ അതിജീവിത

നടിയെ ആക്രമിച്ച കേസ്; വീണ്ടും ഹൈക്കോടതിയെ സമീപിച്ച്‌ അതിജീവിത

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച്‌ അതിജീവിത. മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത്…