കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റു; കണ്ണൂരില്‍ മാവോയിസ്റ്റ് കീഴടങ്ങി

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റു; കണ്ണൂരില്‍ മാവോയിസ്റ്റ് കീഴടങ്ങി

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലിയില്‍ വെച്ച്‌ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി. കര്‍ണാടകയിലെ ചിക്മാംഗ്ലൂര്‍ സ്വദേശി സുരേഷാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് പറഞ്ഞു. കേരളസര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ നയപ്രകാരമാണ് കീഴടങ്ങല്‍. 23 വര്‍ഷമായി മാവോയിസ്റ്റായി പ്രവര്‍ത്തിക്കുന്ന…
തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താല്‍ക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍റെ മുറിയില്‍ ആണ് സതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോര്‍പറേഷനില്‍ ആരോഗ്യ വിഭാഗത്തിന്‍റെ ഡ്രൈവറാണ് സതീശൻ. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി…
കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നാല് മരണം

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നാല് മരണം

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ ഹോളലകെരെ ടൗണിന് സമീപമാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ഹോളൽകെരെ ടൗണിൻ്റെ പ്രാന്തപ്രദേശത്തുള്ള ആഞ്ജനേയ ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ നിയന്ത്രണം…
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തോ ഇരിങ്ങാലക്കുടയിലോ എത്തിയേക്കും. ഏപ്രില്‍ 15ന് ആയിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സമീപ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനവും റോഡ് ഷോയും ഉണ്ടാകും. കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടുന്ന മണ്ഡലമാണ് ഇരിഞ്ഞാലക്കുട. ആലത്തൂര്‍ മണ്ഡലത്തില്‍ പൊതുസമ്മേളനവും…
കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; കേസെടുത്ത് പോലീസ്

കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; കേസെടുത്ത് പോലീസ്

കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുന്ദമംഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്. കാന്തപുരത്തിന്റേതെന്ന പേരില്‍ സാമൂഹിക…
ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; അച്ഛനും മകനും ദാരുണാന്ത്യം

ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; അച്ഛനും മകനും ദാരുണാന്ത്യം

ആലപ്പുഴ പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. പുറക്കാട് സ്വദേശി സുദേവ് (42), മകൻ ആദിദേവ് (12) എന്നിവരാണ് മരിച്ചത്. യാത്ര ചെയ്യുന്നതിനിടെ ബൈക്ക് ടാങ്കർ ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുദേവിന്റെ ഭാര്യ വിനീത(40)വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.…
അരുണാചലിലെ മലയാളികളുടെ മരണം; നവീന്‍റെ കാറിൽ നിന്നും പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു

അരുണാചലിലെ മലയാളികളുടെ മരണം; നവീന്‍റെ കാറിൽ നിന്നും പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു

അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകളുണ്ടെന്ന് പോലീസ്. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നാണ് തെളിവുകള്‍ കണ്ടെത്തിയത്. ഡ്രാഗന്റേയും അന്യഗ്രഹ ജീവികളുടേയും ചിത്രങ്ങള്‍, കത്തികള്‍, സ്ഫടികക്കല്ലുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള…
മൂവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതകം; രണ്ടുപേര്‍ നിരീക്ഷണത്തില്‍

മൂവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതകം; രണ്ടുപേര്‍ നിരീക്ഷണത്തില്‍

എറണാകുളം വാളകത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേർ പ്രതികളായേക്കും. രണ്ടുപേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ നാളെ കോടതിയില്‍ നല്‍കും. കേസില്‍ പോലീസ് പിടിയിലായ പത്തുപേരെയും കോടതിയില്‍ ഹാജരാക്കി…
ഉഗാദി; ബെംഗളൂരുവിൽ പൂക്കളുടെ വിലയിൽ വൻ വർധന

ഉഗാദി; ബെംഗളൂരുവിൽ പൂക്കളുടെ വിലയിൽ വൻ വർധന

ബെംഗളൂരു: ഉഗാദി അടുത്തതോടെ ബെംഗളൂരുവിൽ പൂവില കുതിച്ചുയർന്നു. താപനിലയിലെ ക്രമാതീതമായ വർധനയും മഴയുടെ കുറവും കാരണം വിളവ് 50 ശതമാനത്തിലധികം ഇടിഞ്ഞതാണ് വില വർധനവിന് കാരണമായിരിക്കുന്നത്. ജയനഗർ, കെആർ മാർക്കറ്റ് എന്നിവിടങ്ങളിൽ റോസാപ്പൂക്കൾക്ക് കിലോയ്ക്ക് 300 രൂപയാണ് വില. കനകാംബരത്തിനു കിലോയ്ക്ക്…
ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു

ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിൽ ആണ് നീക്കം. പ്രസിദ്ധീകരണ ലൈസൻസ് മറ്റൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. അടുത്തയാഴ്ച മുതൽ, ബിബിസി മുൻ ജീവനക്കാർ ചേർന്ന് കളക്ടീവ് ന്യൂസ് റൂം ആരംഭിക്കും. കളക്ടീവ്…