കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ രാജി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുകയാണെന്ന് ഗൗരവ് വല്ലഭ് എക്സിൽ കുറിച്ചു. സനാതന…

കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ബെംഗളൂരു: കർണാടകയില്‍ വിജയപുര ജില്ലയിലെ ഇന്ദി താലൂക്കിലെ ലച്ചന ഗ്രാമത്തില്‍ കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു. പ്രദേശത്തെ ശങ്കരപ്പ മുജഗൊണ്ടയുടെയും പൂജ മുജഗൊണ്ടയുടെയും മകനായ സാത്വിക് ആണ് അബദ്ധത്തിൽ കുഴക്കിണറിലേക്ക് വീണത്. 12 മണിക്കൂറോളമായി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.…

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; ഉരുകി വിവാഹ വിപണി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 6460 രൂപയായി. വില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം…

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; കണ്ണിന് പരുക്ക്, ആക്രമിച്ചത് ഭിക്ഷക്കാരന്‍

തിരുവനന്തപുരം: ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്. മുഖത്തിനടിയേറ്റ ജയ്‌സന്റെ കണ്ണിന്…

നാമനിര്‍ദേശ പത്രിക സമര്‍പ്പണം, അവസാന ദിവസം ഇന്ന്; ഇതുവരെ പത്രിക നല്‍കിയത് 143 പേര്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം. ഇതോടെ സ്ഥാനാര്‍ഥികളുടെ പട്ടിക അന്തിമമാകും. ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ…

എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവ്

ബെംഗളൂരു: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 20 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. നോർത്ത് ബെംഗളൂരുവിലെ ലഗ്ഗെരെ സ്വദേശി എസ് അനിൽ കുമാറിനാണ് (38) ശിക്ഷ ലഭിച്ചത്. 11,000 രൂപ പിഴയും കോടതി വിധിച്ചു. രണ്ട്…

സിപിഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്‌സഭ  തിരഞ്ഞെടുപ്പിനുള്ള സി പി എം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കുക. വൈകിട്ട് 3.30ന് എ കെ ജി ഭാവനില്‍ നടക്കുന്ന ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കുക. ബി.ജെ.പിയെ…

ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് നാളെ വരെ വേനൽ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും മലയോര മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക.…

ഐഎസ്എല്ലിൽ ഈസ്റ്റ്‌ ബംഗാളിനോട് തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിൽ ഈസ്റ്റ്‌ ബംഗാളിനോട് തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്. ആറ് ഗോളുകളും രണ്ട് ചുവപ്പുകാർഡും കണ്ട മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കിയത്. തുടക്കത്തിൽ ഒരു ഗോളിനു ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് ദയനീയമായി പരാജയപ്പെട്ടത്. 23ആം മിനിട്ടിൽ ഫെഡോർ…

മാസപ്പടി വിവാദം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്‌

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്. മാത്യു കുഴൽനാടനാണ് ഹർജി നൽകിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി വീണ വിജയന്…