കർണാടകയിൽ വേനൽചൂട് വർധിക്കുമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിൽ ഏപ്രിൽ 5 വരെ വേനൽചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ (ഐഎംഡി) റിപ്പോർട്ട്‌. വടക്കൻ കർണാടക ജില്ലകളിൽ താപനില 40 മുകളിൽ ആയിരിക്കുമെന്ന് സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. എന്നാൽ ഏപ്രിൽ 6…

ടിക്കറ്റ് ചോദിച്ചതിലെ പക; തൃ​ശൂരിൽ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂര്‍: ടിടിഇയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് കൊലപാതകം നടത്തിയത്. തൃശൂര്‍ വെളപ്പായയിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിലുള്ള വിരോധത്തിലാണ് ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.…

കരുവന്നൂര്‍ കേസ്: പി.കെ ബിജുവിനും ഷാജനും ഇ.ഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം പി. പി.കെ ബിജുവിന് ഇ.ഡി നോട്ടീസ്. ബിജു മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ ഷാജനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷാജന്‍ ചോദ്യം…

ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കും

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർണാടകയിൽ പോലീസ് സുരക്ഷ ശക്തമാക്കിയതായി ഡിജിപി അലോക് മോഹൻ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള അതിർത്തി പ്രദേശങ്ങളിൽ പുതിയ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃതമായ മദ്യം, മയക്കുമരുന്ന്, പണം എന്നിവ കടത്തുന്നത് തടയുന്നതിനാണിത്. കേന്ദ്രത്തിൽ നിന്നുള്ള 15…

തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കുമെങ്കിലും ഇനിയും തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്ക് പ്രായമായി വരികയാണെന്നും മത്സരിക്കാനുള്ള ഊർജവും ആരോഗ്യവും ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. നാല് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023…

ഐപിഎൽ 2024; രണ്ട് മത്സരങ്ങളുടെ തീയതികളിൽ മാറ്റം

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിലെ മത്സരക്രമത്തില്‍ മാറ്റമുണ്ടായേക്കും. എപ്രിൽ 17ന് കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഒരു ദിവസം നേരത്തെയാക്കുമെന്നാണ് വിവരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സര തീയതിയിലാണ് മാറ്റം. രാമനവമി ഉത്സവത്തെ തുടർന്നാണിത്. ഇതിനു പുറമെ…

കർണാടക പിസിസി ജനറൽ സെക്രട്ടറിയായി മലയാളിയായ ടി എം ഷാഹിദ് തെക്കിലിനെ നിയമിച്ചു

ബെംഗളൂരു: കര്‍ണാടക പിസിസി ജനറല്‍ സെക്രട്ടറിയായി മലയാളിയ ടി എം ഷാഹിദ് തെക്കിലിനെ നിയമിച്ചു. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അംഗീകാരത്തോടെ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിയമിച്ചത്. ദക്ഷിണകന്നഡ ജില്ലയിലെ സുള്ള്യ അറംത്തോട് തെക്കില്‍ സ്വദേശിയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി,…

നടൻ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരാകുന്നു

നടൻ ദീപക് പറമ്പോലും നടി അപർണദാസും വിവാഹിതരാകുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹിതരാകുന്നത്. ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന ചിത്രത്തിലൂടൊണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തില്‍…

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നടി ശരണ്യ പൊന്‍വണ്ണനെതിരെ പോലീസില്‍ പരാതി

നടി ശരണ്യ പൊൻവണ്ണനെതിരെ പരാതിയുമായി അയല്‍വാസി. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ ശ്രീദേവി നടിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. വാഹന പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് എല്ലാത്തിനും തുടക്കമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയില്‍ വിരുഗംബക്കത്താണ് ശരണ്യയും കുടുംബവും താമസിക്കുന്നത്. വാഹന പാർക്കിംഗ്…

കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു. നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. എന്നാൽ രാജിവെച്ചിട്ടില്ലെന്നും കെപിസിസി നേതൃത്വത്തിനെതിരായ പരാതി അറിയിച്ചതാണെന്നും ശരത് ചന്ദ്രപ്രസാദ് പറഞ്ഞു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജി വെച്ച്…