ഡല്‍ഹി മദ്യനയക്കേസ്; എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ആംആദ്‌മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ തിഹാർ ജയിലിലാണ് സഞ്ജയ് സിംഗ് കഴിയുന്നത്. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്കും തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറയിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ തുടരാനും കോടതി അനുമതി…

ഛത്തിസ്ഗഢില്‍‌ ഏറ്റുമുട്ടല്‍; 8 നക്സലുകളെ വധിച്ചു

ഛത്തിസ്ഗഢിലെ ബിജാപുരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 8 നക്സലൈറ്റുകളെ വധിച്ചു. പൊതു തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗാങ്കലൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാൻഡ്ര ഗ്രാത്തിനു സമീപമുള്ള വന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ജില്ലാ റിസർവ്…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ഗവേഷക വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. ബിഹാര്‍ സ്വദേശിയായ റൂബി പട്ടേല്‍, സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗത്തില്‍ പിഎച്ച്‌ഡി വിദ്യാര്‍ഥിയായിരുന്നു. ഇന്ന് രാവിലെയാണ് റൂബി പട്ടേലിനെ മരിച്ച…

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച്‌ ബാബ രാംദേവ്

പതഞ്ജലിയുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച്‌ പതഞ്ജലി ആയുർവേദ സഹസ്ഥാപകൻ ബാബ രാംദേവ്. നിർദ്ദേശങ്ങള്‍ അവഗണിച്ചതിന് സുപ്രീംകോടതി അവരെ ശാസിക്കുകയും അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാക്കാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കോടതിയലക്ഷ്യ നടപടികളില്‍ പ്രതികരണം അറിയിക്കാൻ…

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് വനിതാ സംഗമം

ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് വനിതാ സംഗമം സംഘടിപ്പിച്ചു. സമാജം വനിതാവിഭാഗം കൺവീനർ .സ്മിത ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കവയിത്രിയും അധ്യാപികയുമായ ബിലു പദ്മിനി നാരായണൻ സ്ത്രീ, സമൂഹം, സംസ്കാരം എന്ന വിഷയത്തിൽ പ്രഭാഷണം…

കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം; രണ്ട് പേര്‍ക്ക് കുത്തേറ്റു

മലപ്പുറം കുറ്റിപ്പുറത്ത് തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു. കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള പ്രശ്നമാണ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. അറമുഖൻ, മണി എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മണിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും താമസിക്കുന്ന ക്വാട്ടേഴ്‌സിലെ അയല്‍വാസി സുരേഷ് എന്നയാളാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.…

മഹിളാ കോണ്‍ഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്

ആറ്റിങ്ങലിലെ മുൻ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന മഹിളാ കോണ്‍ഗ്രസ്‌ നേതാവ് ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാൻ തീരുമാനിച്ചത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി…

സ്വര്‍ണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 50,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.…

സ്വന്തമായി വീടും ഭൂമിയുമില്ല; മൈസൂരുവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരുവിൽ നിന്ന് മത്സരിക്കുന്ന യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ നാമനിർദേശ പത്രിക സമർപ്പിച്ചു. മൈസൂരു-കുടക് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ് യദുവീർ മത്സരിക്കുന്നത്. പത്രിക പ്രകാരം അദ്ദേഹത്തിന് സ്വന്തമായി വീടില്ല, കൃഷി ഭൂമിയോ കര ഭൂമിയോ സ്വന്തം…

ബി.ജെ.പിക്ക് തിരിച്ചടി; മണിപ്പൂരില്‍ മുൻ എം.എല്‍.എ ഉള്‍പ്പെടെ നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍

ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മുൻ എം.എല്‍.എ ഉള്‍പ്പെടെ നാല് പേർ കോണ്‍ഗ്രസില്‍ ചേർന്നു. മുൻ യെയ്‌സ്‌കുല്‍ എം.എല്‍.എ ഇലങ്‌ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോല്‍സെം അച്ചൗബ സിങ്, അഡ്വക്കേറ്റ്…