മെട്രോ യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ സെറ്റ് ബെംഗളൂരുവിലെത്തി

മെട്രോ യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ സെറ്റ് ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ സെറ്റ് ബെംഗളൂരുവിലെത്തി. ചൊവ്വാഴ്ച രാത്രി ആറ് ബോഗികളുള്ള ട്രെയിൻ സെറ്റ് ഇലക്ട്രോണിക്സ് സിറ്റിക്ക് സമീപത്തെ ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. വൈകാതെ ട്രെയിൻ സെറ്റുകൾ സർവീസിന് സജ്ജമാക്കും. മെട്രോ റെയിൽ…
ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ നാളെ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ നാളെ യെല്ലോ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിന്റെ വിവിധ ഭാഗഭങ്ങളിൽ മഴയോടൊപ്പം ഇടിമിന്നൽ, ശക്തമായ കാറ്റും ഉണ്ടാകും. വടക്കൻ കർണാടക, തെക്കൻ കർണാടക, തീരദേശ മേഖലകൾ…
തടാകത്തിൽ നീന്തുന്നതിനിടെ സുഹൃത്തുക്കൾ മുങ്ങിമരിച്ചു

തടാകത്തിൽ നീന്തുന്നതിനിടെ സുഹൃത്തുക്കൾ മുങ്ങിമരിച്ചു

ബെംഗളൂരു: തടാകത്തിൽ നീന്തുന്നതിനിടെ സുഹൃത്തുക്കൾ മുങ്ങിമരിച്ചു. ഹാവേരി ഹനഗൽ താലൂക്കിലെ ചിക്കമാൻഷി ഹൊസൂർ ഗ്രാമത്തിലെ ചൊവ്വാഴ്ചയാണ് സംഭവം. മാലതേഷ് കുറുബർ (19), ബസവരാജ് (38) എന്നിവരാണ് മരിച്ചത്. തടാകത്തിൽ നീന്തുന്നതിനിടെ മാലതേഷ് അബദ്ധത്തിൽ ആഴത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇത് കണ്ട ബസവരാജ് സുഹൃത്തിനെ…
ഇന്ത്യ – പാക് വെടിനിർത്തലിന് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ഇന്ത്യ – പാക് വെടിനിർത്തലിന് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പാകിസ്ഥാന് നല്‍കിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. അതിര്‍ത്തിയിലെ സാഹചര്യം എന്തെന്ന് ഇന്ന് നടക്കുന്ന…
കനത്ത മഴ; ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു

കനത്ത മഴ; ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു

ബെംഗളൂരു: കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു. ബെള്ളാരി സിരുഗുപ്പ താലൂക്കിലെ റാരവി ഗ്രാമത്തിലാണ് സംഭവം. ഭീരപ്പ (45), സുനിൽ (26) എന്നിവരാണ് മരിച്ചത്. ആടുകളെ മേയ്ക്കുന്നതിനിടെ ഇവർക്ക് പൊള്ളലേൽക്കുകയായിരുന്നു. സംഭവത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന 14 വയസ്സുള്ള ആൺകുട്ടിക്കും ഗുരുതരമായി…
പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തതെന്തെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌; യുവാവ് കസ്റ്റഡിയിൽ

പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തതെന്തെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌; യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. ഇലക്ട്രോണിക് സിറ്റി സ്വദേശിയായ നവാസ് ആണ് പിടിയിലായത്. പാകിസ്ഥാൻ എന്തുകൊണ്ടാണ് മോദിയുടെ വീട്ടിൽ ബോംബ് ഇടാത്തതെന്നും, ഇല്ലെങ്കിൽ ഉടൻ ചെയ്യാമോ എന്നും ചോദിച്ചു ഇൻസ്റ്റഗ്രാമിൽ…
സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; മെയ്‌ 15ന് ഹാജരാകാൻ സോനു നിഗത്തിന് സമൻസ്

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; മെയ്‌ 15ന് ഹാജരാകാൻ സോനു നിഗത്തിന് സമൻസ്

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ മെയ്‌ 15ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗായകൻ സോനു നിഗത്തിനു ബെംഗളൂരു സിറ്റി പോലീസ് സമൻസ് അയച്ചു. ഇതേദിവസം തന്നെ സോനു നിഗമനം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ…
ബെംഗളൂരു വിമാനത്താവള റോഡിനു സമീപം ബസ് മറിഞ്ഞ് അപകടം; എട്ട് പേർക്ക് പരുക്ക്

ബെംഗളൂരു വിമാനത്താവള റോഡിനു സമീപം ബസ് മറിഞ്ഞ് അപകടം; എട്ട് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഹൈവേ ഡെവലപ്പർ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് സ്ഥാപനമായ അശോക ബിൽഡ്കോൺ ലിമിറ്റഡിലെ 35 ജീവനക്കാരുമായി നഗരത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.…
വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു

വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു

ബെംഗളൂരു: വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു. ദാവൻഗെരെ ഹെബ്ബാൾ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ജില്ലാ സായുധ റിസർവ് (ഡിഎആർ) ഉദ്യോഗസ്ഥനായ രാമപ്പ പൂജാർ (27) ആണ് മരിച്ചത്. വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ലോറി രാമപ്പയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.…
എഞ്ചിൻ ഓയിൽ വെയർഹൗസിൽ തീപ്പിടുത്തം; 30 കോടിയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്‌

എഞ്ചിൻ ഓയിൽ വെയർഹൗസിൽ തീപ്പിടുത്തം; 30 കോടിയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്‌

ബെംഗളൂരു: എഞ്ചിൻ ഓയിൽ വെയർഹൗസിൽ വൻ തീപ്പിടുത്തം. നെലമംഗലയ്ക്കടുത്തുള്ള അടകമാരനഹള്ളിയിലുള്ള ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ വെയർഹൗസിലാണ് തീപിടുത്തമുണ്ടായത്. ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ സൂക്ഷിച്ചിരുന്ന കൃഷ്ണപ്പയുടെ ഉടമസ്ഥതയിലുള്ള വെയർഹൗസിലാണ് അപകടം. ഗോഡൗണിൽ നിന്നാണ് സംസ്ഥാനത്തെ മിക്കയിടങ്ങളിലും എഞ്ചിൻ ഓയിൽ വിതരണം…