കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു

കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി (34) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഉഡുപ്പിയിൽ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉഡുപ്പിയിലെ മിയാറിൽ സുഹൃത്തിന്റെ മെഹന്ദിക്കിടെ മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുകായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ രാകേഷ് പൂജാരിയെ…
ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ അതീവ ജാഗ്രത നിർദേശം

ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: ഇന്ത്യ - പാക് സംഘർഷസാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിൽ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ച് സർക്കാർ. സംസ്ഥാനത്തെ സെൻസിറ്റീവ് പ്രദേശങ്ങളെക്കുറിച്ച് ഇന്റലിജൻസ് വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായും ഇതനുസരിച്ച് സുരക്ഷ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായും ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. സർക്കാർ…
നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ ഹോളാൽകെരെ ടൗണിൽ കനിവ് ആഞ്ജനേയ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശികളായ സുനിത (34), ശ്യാം (17), ശിവു (55) എന്നിവരാണ് മരിച്ചത്. ആന്ധ്രയിലെ…
നമ്മ മെട്രോ ബ്ലൂ ലൈൻ അടുത്ത രണ്ടു വർഷത്തോടെ തുറക്കും

നമ്മ മെട്രോ ബ്ലൂ ലൈൻ അടുത്ത രണ്ടു വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027-ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. സെൻട്രൽ സിൽക്ക് ബോർഡിനെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതാണ് ലൈൻ. ഔട്ടർ റിംഗ് റോഡിലൂടെയാണ് ബ്ലൂ ലൈൻ കടന്നു പോകുന്നത്. ഈ പ്രദേശത്ത് നിരവധി ഐടി…
ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചു വിളിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചു വിളിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനെയാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ഹാർബർ പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാവിക സേനയുടെ വിശദമായ പരാതിയിൽ പോലീസ്…
ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. തീരുമാനം എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും വിരാട് കോഹ്ലി പറഞ്ഞു. രോഹിത് ശർമക്ക് പിന്നാലെയാണ് കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ബിസിസിഐയെ…
ഇന്ത്യ – പാക് സംഘർഷം; മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

ഇന്ത്യ – പാക് സംഘർഷം; മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഇന്ത്യ - പാക് സംഘർഷസാധ്യത കണക്കിലെടുത്ത് മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കുകയും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനകൾ (എൽപിഎസ് സി) ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ ആദ്യം സുരക്ഷാ ചെക്ക്‌പോസ്റ്റിൽ സിഐഎസ്എഫിന്റെ സ്റ്റാൻഡേർഡ് പരിശോധനകൾക്ക് വിധേയരാകും.…
ഇരുപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ പിടിയിൽ

ഇരുപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ പിടിയിൽ

ബെംഗളൂരു: ഇരുപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ പിടിയിൽ. കുടക് വീരാജ്പേ ട്ട് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്. ജന്മനാ വൈകല്യമുള്ളതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇവർ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഏപ്രിൽ 24 ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്…
ഐപിഎൽ മത്സരങ്ങൾ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ്‌ 30ന്

ഐപിഎൽ മത്സരങ്ങൾ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ്‌ 30ന്

ന്യൂഡൽഹി: ഐപിഎൽ മെയ് 16ന് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്‌. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് 2025 ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ബിസിസിഐ സൂചന നൽകിയിട്ടുള്ളത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ മൂന്ന് വേദികളിലായിരിക്കും മത്സരങ്ങൾ…
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളിയുടെ വീട്ടിൽ എ.ടി.എസിന്റെ പരിശോധന

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളിയുടെ വീട്ടിൽ എ.ടി.എസിന്റെ പരിശോധന

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസിന്റെ പരിശോധന. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ്.എം.ഷീബയുടെ കൊച്ചി കലൂർ കീർത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. ഐ.ബി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് മണിക്കൂറിലധികം പരിശോധന നടന്നതായാണ് വിവരം. കഴിഞ്ഞ…