കർണാടകയിലെ അണക്കെട്ടുകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തും

കർണാടകയിലെ അണക്കെട്ടുകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തും

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിച്ചതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളും ജലസംഭരണികളും സന്ദർശിക്കുന്നതിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. സാങ്കേതിക വിദഗ്ധർക്കും എഞ്ചിനീയർമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ജലസംഭരണികൾക്ക് സമീപം വിനോദസഞ്ചാരികളെ…
ഇന്ത്യ – പാക് സംഘർഷം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

ഇന്ത്യ – പാക് സംഘർഷം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് വിമാനത്താവളങ്ങൾ അടച്ചത്. തുടർച്ചയായ രണ്ടാം ദിനവും പാകിസ്ഥാൻ രാത്രി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ‌ അടച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍,…
പാകിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിൽ 4.0 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിൽ 4.0 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനിൽ‌ ഭൂചലനം. റിക്ടർ സ്കെയിൽ 4.0 തീവ്രത രേഖപ്പെടുത്തി. പാക്-അഫ്​ഗാൻ അതിർത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രം. പുലർച്ചെ 1.44നാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അഫ്ഗാൻ അതിർത്തിക്ക് സമീപം 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും റിക്ടർ…
ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ വാഹനത്തിന് തീപിടിച്ചു

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ വാഹനത്തിന് തീപിടിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ പിക്കപ്പ് വാഹനത്തിന് തീപിടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾ പോകുന്നതിനിടെയാണ് സംഭാവമുണ്ടായത്. ഇതോടെ ഫ്ലൈഓവറിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. സിൽക്ക് ബോർഡ് ജംഗ്ഷനിലേക്ക് പോകുന്ന റൂട്ടിലാണ് തീപിടുത്തമുണ്ടായത്. ഇതോടെ നിരവധി യാത്രക്കാർ…
വാട്ടർ ടാങ്കറുകളുടെ അമിതനിരക്ക്; കാവേരി ജലം വീട്ടിലെത്തിക്കാൻ സഞ്ചാരി കാവേരി പദ്ധതി

വാട്ടർ ടാങ്കറുകളുടെ അമിതനിരക്ക്; കാവേരി ജലം വീട്ടിലെത്തിക്കാൻ സഞ്ചാരി കാവേരി പദ്ധതി

ബെംഗളൂരു: വാട്ടർ ടാങ്കറുകളുടെ അമിതനിരക്ക് ഈടാക്കൽ നിരീക്ഷിക്കാനും നടപടി എടുക്കാനും കാവേരി ജലം വീടുകളിൽ എത്തിക്കാനുമായി സഞ്ചാരി കാവേരി പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. വാട്ടർ ടാങ്കർ മാഫിയയെ നേരിടുന്നതിനും പൊതുജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് കുടിവെള്ളം നൽകുന്നതിനുമായാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി…
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. മാണ്ഡ്യ മലവള്ളി സ്വദേശി ജാവേദ് പാഷ (33) ആണ് അറസ്റ്റിലായത്. എഐ ഉപയോഗിച്ച് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ബിജെപി…
കൃഷ്ണരാജ സാഗർ അണക്കെട്ടിൽ സുരക്ഷ ശക്തമാക്കി

കൃഷ്ണരാജ സാഗർ അണക്കെട്ടിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെത്തുടർന്ന്, മാണ്ഡ്യ താലൂക്കിലെ ശ്രീരംഗപട്ടണ താലൂക്കിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. അണക്കെട്ടിന്റെ തെക്കൻ ഗേറ്റ്, ബൃന്ദാവൻ പ്രവേശന കവാടം എന്നിവയിലൂടെ സഞ്ചരിക്കുന്നവരെയും ഓർക്കിഡ് ഹോട്ടലിലേക്ക് പ്രവേശിക്കുന്നവരെയും കർണാടക…
ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍  മാറ്റിവെച്ചു

ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചു

ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടി-20 മത്സരങ്ങൾ നിർത്തിവെയ്ക്കും. ഒരാഴ്ചത്തേക്ക് മത്സരങ്ങൾ മാറ്റിവെയ്ക്കാനാണ് ബിസിസിഐ അറിയിച്ചു. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇതുസംബന്ധിച്ച തീരുമാനം അന്തിമമാക്കിയത്. ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും തമ്മിൽ…
രാജ്യത്ത് ഇതാദ്യം; കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് വരുന്നു

രാജ്യത്ത് ഇതാദ്യം; കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് വരുന്നു

ബെംഗളൂരു: കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് നടത്താനൊരുങ്ങി സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സെൻസസ് നടത്തുന്നത്. ഈ വർഷം അവസാനത്തോടെ സെൻസസ് നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. സെൻസസ് നടത്തുന്നതിനായി ഒൻപത് മാസം മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ചീഫ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച് കത്ത് എഴുതിയിരുന്നുവെന്ന്…
ഇന്ത്യ – പാക് സംഘർഷം; എച്ച്എഎല്ലിൽ ജാഗ്രത നിർദേശം

ഇന്ത്യ – പാക് സംഘർഷം; എച്ച്എഎല്ലിൽ ജാഗ്രത നിർദേശം

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) അതീവ ജാഗ്രതാ നിർദ്ദേശം. ജീവനക്കാരുടെ അവധികൾ റദ്ദാക്കുകയും ജീവനക്കാർക്ക് ഓവർടൈം ജോലിക്ക് തയ്യാറെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ…