നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജഗദീഷ് ആണ് മരിച്ചത്. റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ…
കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു

കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു

ബെംഗളൂരു: കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു. ദാവൻഗെരെ താലൂക്കിലെ ഭദ്ര കുർക്കി ഗ്രാമത്തിലാണ് സംഭവം. കെ. രാമകൃഷ്ണ (34), ഹിമേഷ് (21) എന്നിവരാണ് മരിച്ചത്. കനാലിൽ മുങ്ങിത്താഴുകയായിരുന്ന സുഹൃത്തിനെ രക്ഷിക്കാനായി ഇരുവരും കനാലിലേക്ക് ഇറങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലെ…
മംഗളൂരുവിൽ വർഗീയ വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ

മംഗളൂരുവിൽ വർഗീയ വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു:  സുഹാസ് ഷെട്ടി വധത്തിന് പിന്നാലെ മംഗളൂരുവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വർഗീയത വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. വർഗീയ സംഘർഷാവസ്ഥ നിലനിൽക്കുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ കേന്ദ്രീകരിച്ചാകും ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുകയെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി…
കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ പരാതി

കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ കന്നഡക്കെതിരെ മോശം പരാമർശം നടത്തിയെന്ന് കാട്ടി ഗായകൻ സോനു നിഗത്തിനെതിരെ പരാതി. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെയുടെ (കെആർവി) ബെംഗളൂരു സിറ്റി ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റ് ധർമ്മരാജ് ആണ് പരാതി നൽകിയത്.…
സുഹാസ് ഷെട്ടി വധം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്, മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി

സുഹാസ് ഷെട്ടി വധം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്, മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ബജ്രംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിന്‌ പിന്നാലെ മംഗളൂരുവിൽ അതീവ ജാഗ്രത. ജില്ലയിലുടനീളം പോലീസ് സുരക്ഷ ശക്തമാക്കി. ആക്രമണം ആസൂത്രിതമാണെന്ന് പോലിസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് സുരക്ഷാക്രമീകരണങ്ങൾക്ക് മേൽനോട്ടം നൽകാൻ അഡീഷണൽ ഡിജിപി ആർ. ഹിതേന്ദ്ര മംഗളൂരുവിലെത്തി. പ്രതികളെക്കുറിച്ച്…
ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ കാറ്റും മഴയും. വെള്ളിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. രാത്രി പത്ത് വരെ മഴ തുടർന്നു. വൈകിട്ട് പെയ്ത മഴയിൽ റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ, മജസ്റ്റിക്, കെആർ മാർക്കറ്റ്, രാജാജിനഗർ, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി…
ഐപിഎൽ; ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎൽ; ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 38 റൺസ് ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ലറുടെയും അർധ സെഞ്ചുറികളും മികച്ച കൂട്ടുകെട്ടുകളുമാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ്…
നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ആംബുലൻസ് മുമ്പിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. വ്യാപാരിയായ രമേശ് (49) ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. രാവിലെ…
വിദേശവനിതയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

വിദേശവനിതയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഏപ്രിൽ 30ന് ചിക്കജാല പോലീസ് സ്റ്റേഷന് സമീപത്തെ മൈതാനത്താണ് നൈജീരിയൻ സ്വദേശിനി ലൊവേതിന്റെ (32) മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റെവിടെയോ…
ചാമരാജ്നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് നേരെ ബോംബ് ഭീഷണി

ചാമരാജ്നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ചാമരാജ്നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് നേരെ ബോംബ് ഭീഷണി. ഓഫിസിൽ പൈപ്പ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി. ഡിസി ഓഫിസിലേക്ക് മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡിസി ഓഫിസിൽ രണ്ട് പേർക്കെതിരെ രജിസ്റ്റർ ചെയ്ത…