അമിതവേഗത; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രജിസ്റ്റർ ചെയ്തത് 89,221 കേസുകൾ

അമിതവേഗത; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രജിസ്റ്റർ ചെയ്തത് 89,221 കേസുകൾ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിന് 89,221 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പൂർണ്ണ ആക്‌സസ് നിയന്ത്രിത എക്‌സ്പ്രസ് വേയാണിത്. അമിതവേഗതയിൽ…
സിഗ്നലിങ് പരിശോധന; ഗ്രീൻ ലൈനിൽ മെട്രോ സർവീസ് രണ്ട് ദിവസത്തേക്ക് തടസപ്പെടും

സിഗ്നലിങ് പരിശോധന; ഗ്രീൻ ലൈനിൽ മെട്രോ സർവീസ് രണ്ട് ദിവസത്തേക്ക് തടസപ്പെടും

ബെംഗളൂരു: മെട്രോ ട്രാക്കിലെ സിഗ്നലിങ് പരിശോധന നടക്കുന്നതിനാൽ രണ്ട് ദിവസത്തേക്ക് ഗ്രീൻ ലൈനിലെ സേവനം തടസപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പീനിയ ഇൻഡസ്ട്രിക്കും നാഗസാന്ദ്ര സ്റ്റേഷനുകൾക്കുമിടയിലുള്ള ഗ്രീൻ ലൈനിലെ മെട്രോ സർവീസുകളാണ് സെപ്റ്റംബർ 6, 11 തീയതികളിൽ തടസപ്പെടുക. എന്നാൽ പീനിയ മുതൽ…
വൈദ്യുതി ബില്ലുകൾ 30 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശം

വൈദ്യുതി ബില്ലുകൾ 30 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശം

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ സ്വീകരിച്ച് 30 ദിവസത്തിനുള്ളിൽ അടക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശവുമായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം). സെപ്റ്റംബർ ഒന്ന് മുതൽ നിർദേശം പ്രാബല്യത്തിൽ വരുമെന്ന് ബെസ്കോം അറിയിച്ചു. ബില്ലുകൾ ലഭിക്കുന്ന തീയതി മുതൽ അടുത്ത 30 ദിവസത്തിനുള്ളിൽ…
കർണാടക മുൻ മന്ത്രി കെ. എച്ച്. ശ്രീനിവാസ് അന്തരിച്ചു

കർണാടക മുൻ മന്ത്രി കെ. എച്ച്. ശ്രീനിവാസ് അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മന്ത്രി കെ. എച്ച്. ശ്രീനിവാസ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പേരുകേട്ട ശ്രീനിവാസ് തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ശിവമോഗ ജില്ലയിലെ സാഗരയിൽ നിന്നാണ്. കോൺഗ്രസ്, ജനതാദൾ…
കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ശ്രമമെന്ന് സിദ്ധരാമയ്യ

കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ശ്രമമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ബിജെപി ശ്രമിക്കുന്നതിനായി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓപ്പറേഷൻ താമരയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും സിദ്ധരാമയ്യ ആരോപിച്ചു. പണംകൊണ്ട് കോൺഗ്രസ് എംഎൽഎമാരെ വശീകരിക്കാൻ കഴിയില്ല. സർക്കാരിനെ അട്ടിമറിക്കുന്നത് എളുപ്പമുള്ള കാര്യമാവില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത്…
വ്യാജരേഖ ചമച്ച് സർക്കാർ ജോലി നേടാൻ ശ്രമം; 48 പേർ പിടിയിൽ

വ്യാജരേഖ ചമച്ച് സർക്കാർ ജോലി നേടാൻ ശ്രമം; 48 പേർ പിടിയിൽ

ബെംഗളൂരു: സർക്കാർ ജോലി ലഭിക്കുന്നതിനായി വ്യാജ രേഖ ചമച്ച കേസിൽ 48 പേരെ ക്രൈം ബ്രാഞ്ച് പോലീസ് (സിസിബി) അറസ്‌റ്റ് ചെയ്‌തു. ജലവിഭവ വകുപ്പിലെ രണ്ടാം ഗ്രേഡ് അസിസ്‌റ്റൻ്റ് തസ്‌തികയിലേക്ക് നിയമനം നേടാൻ ശ്രമിച്ചവരാണ് പിടിയിലായത്. 37 ഉദ്യോഗാർഥികളെയും 11 ഇടനിലക്കാരെയും…
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഡിസംബറോടെ ഓടിത്തുടങ്ങും

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഡിസംബറോടെ ഓടിത്തുടങ്ങും

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങും. സെപ്റ്റംബർ 20ന് ബെംഗളൂരു പ്ലാൻ്റിൽ നിന്ന് ട്രെയിൻ കോച്ചുകൾ പുറത്തിറങ്ങുമെന്നാണ് വിവരം. ബെംഗളൂരുവിലെ ബിഇഎംഎൽ പ്ലാൻ്റിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ…
ജയിൽ മാറ്റത്തിനിടയിലും ദർശന് വിഐപി പരിഗണന; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ജയിൽ മാറ്റത്തിനിടയിലും ദർശന് വിഐപി പരിഗണന; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ബെംഗളൂരു: ജയിൽ മാറ്റത്തിനിടെ കൊലക്കേസ് പ്രതിയായ നടൻ ദർശന് വിഐപി പരിഗണന നൽകിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ബെംഗളൂരുവിൽ നിന്ന് ബെള്ളാരി ജയിലിലേക്ക് കൊണ്ടുവരുമ്പോൾ ദർശൻ സൺഗ്ലാസ് ധരിച്ചെന്ന ആരോപണത്തെ തുടർന്നാണ് ദർശന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക…
അർജുന് വേണ്ടിയുള്ള തിരച്ചിൽ; ഡ്രഡ്ജർ അടുത്തയാഴ്ച ഷിരൂരിൽ എത്തിക്കും

അർജുന് വേണ്ടിയുള്ള തിരച്ചിൽ; ഡ്രഡ്ജർ അടുത്തയാഴ്ച ഷിരൂരിൽ എത്തിക്കും

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഉടൻ പുനരാരംഭിക്കും. തിരച്ചിലിന് ​ഗോവയിൽ നിന്നുള്ള ഡ്രഡ്ജർ അടുത്ത ആഴ്ച ഷിരൂരിൽ എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.…
ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മഴയ്‌ക്കൊപ്പം കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40-50 കിലോമീറ്റർ ആയിരിക്കുമെന്നും ഐഎംഡി അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളുരുവിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം…