കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ ഗദഗ് നരഗുണ്ടിലെ കൊന്നൂർ ഗ്രാമത്തിന് സമീപമാണ് സംഭവം. ഹുബ്ബള്ളി-ബാഗൽകോട്ട് ഹൈവേയിൽ വെച്ച് എൻഡബ്ല്യൂകെആർടിസി (നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട്…
നിലവിലെ സാഹചര്യം കുടുംബത്തെ അറിയിക്കും; ഈശ്വർ മാൽപെ ഇന്ന് അർജുൻ്റെ വീട്ടിൽ എത്തും

നിലവിലെ സാഹചര്യം കുടുംബത്തെ അറിയിക്കും; ഈശ്വർ മാൽപെ ഇന്ന് അർജുൻ്റെ വീട്ടിൽ എത്തും

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ എത്തും. അർജുൻ്റെ കണ്ണാടിക്കലെ വീട്ടിൽ എത്തി കുടുംബത്തെ കാണും. ഇന്ന് 11 മണിയോടെ ഈശ്വർ മാൽപെ കോഴിക്കോട് എത്തും. കുടുംബത്തെ നിലവിലെ…
കേരള ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വി. പി. മോഹന്‍കുമാര്‍ അന്തരിച്ചു

കേരള ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വി. പി. മോഹന്‍കുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗവുമായിരുന്ന വി.പി. മോഹൻകുമാർ (84) അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്. കല്ലുവാതുക്കല്‍ മദ്യ ദുരന്ത…
അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ: ഡ്രഡ്ജര്‍ എത്തിക്കാന്‍ ചെലവ് ഒരു കോടി രൂപ

അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ: ഡ്രഡ്ജര്‍ എത്തിക്കാന്‍ ചെലവ് ഒരു കോടി രൂപ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പ്രതിസന്ധിയിൽ. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടി രൂപ കമ്പനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഡ്രഡ്ജര്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു. ജില്ലാ ഭരണകൂടം സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.…
നാഗസാന്ദ്ര – മാധവാര റൂട്ടിൽ മെട്രോ ട്രയൽ റൺ ആരംഭിച്ചു

നാഗസാന്ദ്ര – മാധവാര റൂട്ടിൽ മെട്രോ ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: നാഗസാന്ദ്ര മുതൽ മടവര വരെ നീളുന്ന മെട്രോ പാതയിൽ മെട്രോ ട്രയൽ റൺ ആരംഭിച്ചു. ഗ്രീൻ ലൈനിന്റെ ഭാഗമായ 3.5 കിലോമീറ്റർ വിപുലീകൃത റൂട്ടിലാണ് ട്രയൽ റൺ ആരംഭിച്ചത്. 5 കി.മീ മുതൽ 35 കി.മീ വേഗത്തിലായിരിക്കും ട്രയൽ റൺ…
ബെംഗളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ബെംഗളൂരു സൗത്തിലെ ആനേക്കൽ, ജിഗനി പ്രദേശങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്ത് ഇതുവരെ ഏഴ് സിക്ക കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
മുഡ അഴിമതി; സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുളള നടപടിക്കെതിരെ സർക്കാർ ഹർജി നൽകും

മുഡ അഴിമതി; സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുളള നടപടിക്കെതിരെ സർക്കാർ ഹർജി നൽകും

ബെംഗളൂരു: മൈസുരു അർബൻ വികസന അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതിക്കേസിൽ ഗവർണറുടെ തീരുമാനത്തെ നിയമപരമായി നേരിടാനൊരുങ്ങി കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുളള തീരുമാനത്തിനെതിരെ സർക്കാർ തിങ്കളാഴ്ച ഹർജി നൽകും. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വി…
അർജുനായുള്ള തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പോലീസ് തടഞ്ഞു

അർജുനായുള്ള തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പോലീസ് തടഞ്ഞു

ബെംഗളൂരു: അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിലിനിറങ്ങിയ ഈശ്വർ മാൽപെയെ തടഞ്ഞ് പോലീസ്. ഞായറാഴ്ച രാവിലെ തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് മാൽപെയെ പോലീസ് തടഞ്ഞത്. അനുമതി ഇല്ലാതെ തിരച്ചിൽ നടത്താൻ അനുവദിക്കില്ലെന്ന് പോലീസ് മാൽപെയെ അറിയിച്ചു. എന്നാൽ…
രഹസ്യബന്ധം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

രഹസ്യബന്ധം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയും ബെംഗളൂരുവിൽ താമസക്കാരനുമായ മഹേഷ് കുമാർ (46) ആണ് ഭാര്യ മീനയെ (35) കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മറ്റൊരാളുമായി മീനയ്ക്കുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി…
മുഡ ആരോപണം; എംഎൽഎമാരുടെ വിശദീകരണ യോഗം വിളിച്ച് സിദ്ധരാമയ്യ

മുഡ ആരോപണം; എംഎൽഎമാരുടെ വിശദീകരണ യോഗം വിളിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മൈസുരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റ ആരോപണവുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ വിശദീകരണയോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയെ വിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വ്യാഴാഴ്ച വിധാൻ സൗധ കോൺഫറൻസ് ഹാളിലാണ് പാർലമെന്ററി…