അർജുനായുള്ള തിരച്ചിൽ നീളും; ഡ്രഡ്ജർ എത്താൻ വൈകും

അർജുനായുള്ള തിരച്ചിൽ നീളും; ഡ്രഡ്ജർ എത്താൻ വൈകും

ബെംഗളൂരു: അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നീളും. ഓഗസ്റ്റ് 22ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനി അറിയിച്ചത്. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.…
വയനാട് ദുരന്തം; സർക്കാർ ജീവനക്കാരുടെ 5 ദിവസത്തെ വേതനം നൽകാൻ ഉത്തരവായി

വയനാട് ദുരന്തം; സർക്കാർ ജീവനക്കാരുടെ 5 ദിവസത്തെ വേതനം നൽകാൻ ഉത്തരവായി

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗനിർദേശങ്ങൾ അറിയിച്ച് സർക്കാർ ഉത്തരവിറക്കി. ഏറ്റവും കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നൽകണം. ശമ്പള തുക കണക്കാക്കുന്നത് ഈ വർഷം ഓഗസ്റ്റ് മാസത്തെ മൊത്ത…
പിജിയിൽ യുവതിയുടെ കൊലപാതകം; സ്ഥാപന ഉടമകൾക്കെതിരെ കേസ്

പിജിയിൽ യുവതിയുടെ കൊലപാതകം; സ്ഥാപന ഉടമകൾക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ വെച്ച് നടന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമകൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. കോറമംഗലയിലെ വെങ്കട്ട റെഡ്ഡി ലേ ഔട്ടിൽ സ്ഥിതി ചെയ്യുന്ന ഭാർഗവി സ്റ്റേയിംഗ് ഹോംസ് ഫോർ ലേഡീസ് എന്ന പിജി അക്കമഡേഷൻ്റെ ഉടമകളായ എം…
മെഡിക്കൽ കോളേജിലെ കൊലപാതകം; സംസ്ഥാനത്തെ ആശുപത്രികളിൽ ഔട്ട്‌പേഷ്യൻ്റ് വിഭാഗങ്ങൾ ഇന്ന് അടച്ചിടും

മെഡിക്കൽ കോളേജിലെ കൊലപാതകം; സംസ്ഥാനത്തെ ആശുപത്രികളിൽ ഔട്ട്‌പേഷ്യൻ്റ് വിഭാഗങ്ങൾ ഇന്ന് അടച്ചിടും

ബെംഗളൂരു: ആർജി കർ മെഡിക്കൽ കോളേജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലെ ഔട്ട്പേഷ്യൻ്റ് വിഭാഗങ്ങളിലെ (ഒപിഡി) സേവനങ്ങൾ ഇന്ന് മുടങ്ങും. ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6…
സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരുക്ക്

സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്ക്. ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബണ്ട്വാൾ താലൂക്കിലെ ഫിരംഗിപേട്ടിന് സമീപത്തെ റോഡിലാണ് ബസ് മറിഞ്ഞത്. 30ഓളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരിൽ ആറ് പേരുടെ നില അതീവഗുരുതരമാണ്. ഡ്രൈവർ…

അധിക ദക്ഷിണ ആവശ്യപ്പെട്ടു; ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ

ബെംഗളൂരു: ഭക്തരിൽ നിന്നും അധിക ദക്ഷിണ ആവശ്യപ്പെട്ട ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. സർപ്പ സംസ്‌കാര ചടങ്ങിനിടെയാണ് ഭക്തരിൽ നിന്ന് കൂടുതൽ ദക്ഷിണ പൂജാരി ശിവപ്രകാശ് ആവശ്യപ്പെട്ടത്. അടുത്തിടെ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സംഘം ഭക്തർ സർപ്പ…
മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു

ബെംഗളൂരു: സക്ലേഷ്പുര താലൂക്കിലെ അച്ചങ്കി-ദൊഡ്ഡനഗരയ്ക്ക് സമീപം റെയിൽവേ ട്രാക്കിലുണ്ടായ മണ്ണിടിച്ചിലിൽ ബെംഗളൂരു - മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് യശ്വന്ത്പുര -കാർവാർ ട്രെയിൻ ബല്ലുപേട്ടയ്ക്ക് സമീപം സർവീസ് നിർത്തിവെച്ചു. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.…
കർണാടകയിൽ കുടുംബശ്രീ മാതൃക നടപ്പാക്കാനൊരുങ്ങി സർക്കാർ

കർണാടകയിൽ കുടുംബശ്രീ മാതൃക നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി കേരളത്തിൻ്റെ കുടുംബശ്രീ മാതൃക നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. നിലവിൽ സ്ത്രീ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കുടുംബശ്രീ മാതൃക കൂടി നടപ്പാക്കാൻ പദ്ധതിയിടുന്നത്. 1997-ൽ ആരംഭിച്ച കേരള സർക്കാരിൻ്റെ കുടുംബശ്രീ പരിപാടി, ദാരിദ്ര്യ…
സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബെംഗളൂരു

സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബെംഗളൂരു

ബെംഗളൂരു: ബെംഗളൂരുവിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി നടന്നു. മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ വെച്ച് ത്രിവർണ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ. എ. ദയാനന്ദ, പോലീസ് കമ്മീഷണർ ബി.…
വയനാട് ദുരന്തം; തിരച്ചിൽ തുടരും, ഇനി കണ്ടെത്താനുള്ളത് 118 പേരെ

വയനാട് ദുരന്തം; തിരച്ചിൽ തുടരും, ഇനി കണ്ടെത്താനുള്ളത് 118 പേരെ

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരും. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നതെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. ദുരന്തത്തില്‍ ഉള്‍പ്പെട്ട 118 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന…