മെട്രോ ക്രെയിൻ തകരാർ; ബെംഗളൂരുവിൽ ഗതാഗതം തടസപ്പെട്ടു

മെട്രോ ക്രെയിൻ തകരാർ; ബെംഗളൂരുവിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: മെട്രോ നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിൻ തകരാറിലായതോടെ ബെംഗളൂരുവിൽ മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെട്ടു. എച്ച്എസ്ആർ ലേഔട്ടിനും സർവീസ് റോഡിനുമിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ ക്രെയിൻ തകരാറിലായത്. നമ്മ മെട്രോയുടെ ബ്ലൂ ലൈൻ (ഔട്ടർ റിംഗ് റോഡ്-എയർപോർട്ട്) നിർമാണത്തിനാണ് ക്രെയിൻ ഉപയോഗിച്ചിരുന്നത്. ബിഎംടിസി ബസുകളും…
വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കർണാടക

വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കർണാടക

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കർണാടക സർക്കാർ. അപകടത്തിൽ കർണാടക സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. ചൊവ്വാഴ്ച വൈകീട്ടോടെ തന്നെ ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് അയച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സി. ജാഫർ, ദിലീഷ് ശശി…
മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനസ്ഥാപിക്കാൻ വൈകും

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനസ്ഥാപിക്കാൻ വൈകും

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റദ്ദാക്കിയ ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനസ്ഥാപിക്കാൻ വൈകും. സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡിലെ യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ വെള്ളിയാഴ്ച വൈകിട്ട് 6.56നാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന്…
വൈദ്യുതി വിതരണത്തിൽ തകരാർ; ഗ്രീൻ ലൈനിലെ മെട്രോ സർവീസ് തടസ്സപ്പെട്ടു

വൈദ്യുതി വിതരണത്തിൽ തകരാർ; ഗ്രീൻ ലൈനിലെ മെട്രോ സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി വിതരണത്തിലുണ്ടായ തകരാർ കാരണം മെട്രോയുടെ ഗ്രീൻ ലൈനിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 5.33നാണ് വൈദ്യുതി വിതരണ സംവിധാനത്തിൽ തകരാറുണ്ടായത്. തുടർന്നാണ് നാഗസാന്ദ്രയെയും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനെയും ബന്ധിപ്പിക്കുന്ന റൂട്ടിൽ സർവീസ് തടസപ്പെട്ടത്. ഒന്നരമണിക്കൂറോളമാണ് സർവീസ് തടസമുണ്ടായത്. പിന്നീട്…
കനത്ത മഴ; ചിക്കമഗളുരുവിലെ ആറ് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; ചിക്കമഗളുരുവിലെ ആറ് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: മലനാട് മേഖലയിലെ കനത്ത മഴയെത്തുടർന്ന് ചിക്കമഗളൂരു ജില്ലയിലെ ആറ് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുടിഗെരെ, കലാശ, ശൃംഗേരി, കൊപ്പ, എൻ.ആർ പുര, ചിക്കമഗളൂരു താലൂക്കുകളിലെ എല്ലാ അങ്കണവാടികൾക്കും സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഹൈസ്‌കൂളുകൾക്കും പിയു കോളേജുകൾക്കും…
ഷിരാഡി ഘട്ടിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ഷിരാഡി ഘട്ടിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഷിരാഡി ഘട്ടിൽ ദേശീയപാത 75-ലെ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ദൊഡ്ഡത്തോപ്പിലിന് സമീപമായിരുന്നു സംഭവം. രണ്ട് കാറുകളും ഒരു ടിപ്പറും ഒരു ടാങ്കറും ചെളിയിൽ കുടുങ്ങി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട്‌…
വയനാട്ടിലെ ഉരുൾപൊട്ടൽ; കേരളത്തിന്‌ സഹായം നൽകുമെന്ന് കർണാടക സർക്കാർ

വയനാട്ടിലെ ഉരുൾപൊട്ടൽ; കേരളത്തിന്‌ സഹായം നൽകുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തിന്‌ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇത്തരമൊരു ദുരന്തം ഹൃദയഭേദകമാണെന്നും, എന്ത് ആവശ്യത്തിനും കേരളത്തിന്‌ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ സിദ്ധരാമയ്യ ദുഖം…
ഒളിമ്പിക്സ്; ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം

ഒളിമ്പിക്സ്; ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം

പാരിസ് ഒളിമ്പിക്സിൽ പുതിയ ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരങ്ങളായ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ബാഡ്മിന്റൺ ഡബിൾസിൽ ഇരുവരും ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഒളിമ്പിക്സ് ബാഡ്മിന്റൺ ഡബിൾസിൽ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ ജോഡികൾ ആണ് സാത്വിക്-ചിരാഗ് സഖ്യം. ഗ്രൂപ്പ്…
സ്വകാര്യ നഴ്സിങ്‌ കോളേജുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയായി പരിഗണിക്കും

സ്വകാര്യ നഴ്സിങ്‌ കോളേജുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയായി പരിഗണിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ബി.എസ്.സി. നഴ്സിംഗ് കോളേജുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയായി പരിഗണിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2024-25 അധ്യയന വർഷം മുതൽ പുതിയ തീരുമാനം പ്രാബല്യത്തിലുണ്ടാകും. സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലെ ബിഎസ്‌സി കോഴ്‌സുകളുടെ 80 ശതമാനം…
മണ്ണിടിച്ചിൽ; കുട്ട-മടിക്കേരി പാതയിൽ ഗതാഗത നിരോധനം

മണ്ണിടിച്ചിൽ; കുട്ട-മടിക്കേരി പാതയിൽ ഗതാഗത നിരോധനം

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് കുട്ട-മടിക്കേരി സംസ്ഥാന പാതയിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി. ശ്രീമംഗലയുടെ ഭാഗമായ കൈമനെ, മഞ്ചള്ളി വില്ലേജ് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുട്ട റോഡ് തകർന്നിരുന്നു. തുടർന്ന് കുട്ട-മടിക്കേരി സംസ്ഥാന പാതയിൽ…