ഒന്നാം ക്ലാസ് പ്രവേശനത്തിന് പരമാവധി പ്രായം എട്ട് വയസാക്കി

ഒന്നാം ക്ലാസ് പ്രവേശനത്തിന് പരമാവധി പ്രായം എട്ട് വയസാക്കി

ബെംഗളൂരു: കർണാടകയിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് പരമാവധി പ്രായം എട്ട് വയസാക്കി. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് കുറഞ്ഞ പ്രായപരിധി 6 വർഷമായി തുടരും. ലോവർ കിൻ്റർഗാർട്ടൻ (എൽകെജി) പ്രവേശനത്തിനുള്ള പരമാവധി പ്രായം 6 വർഷവും ഉയർന്ന കിൻ്റർഗാർട്ടന് (യുകെജി) 7 വർഷവുമാകുമെന്ന്…
കനത്ത മഴ; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴ; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കനത്ത മഴ കാരണം കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമോഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട് പുറപ്പെടുവിച്ചത്.…
വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി ബി. നാഗേന്ദ്രയെ ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. വെള്ളിയാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ഇഡി എംഎൽഎ കൂടിയായ നാഗേന്ദ്രയെ അറസ്റ്റ് ചെയ്തത്. നാഗേന്ദ്രയുടെയും,…
പുതിയ മെട്രോ ഫീഡർ ബസ് റൂട്ടുകളുമായി ബിഎംടിസി

പുതിയ മെട്രോ ഫീഡർ ബസ് റൂട്ടുകളുമായി ബിഎംടിസി

ബെംഗളൂരു: പുതിയ മെട്രോ ഫീഡർ ബസ് സർവീസുകളുമായി ബിഎംടിസി. സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. പുതിയ റൂട്ടുകളിൽ നോൺ എസി ബസുകളാണ് സർവീസ് നടത്തുക. എംഎഫ്-43 റൂട്ട് കോണനകുണ്ടെ ക്രോസിൽ നിന്ന് ഉത്തരഹള്ളി, ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് ഫാം ക്രോസ്, കരിയനപാളയ,…
വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി പിടിയിൽ

വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി അറസ്റ്റിൽ. 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളം വഴിയാണ് ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു സോണൽ യൂണിറ്റിലെ…
ആറ് മാസം മുമ്പ് മരിച്ച സർക്കാർ ജീവനക്കാരന് ട്രാൻസ്ഫർ ഓർഡർ

ആറ് മാസം മുമ്പ് മരിച്ച സർക്കാർ ജീവനക്കാരന് ട്രാൻസ്ഫർ ഓർഡർ

ബെംഗളൂരു: കർണാടകയിൽ ആറ് മാസം മുമ്പ് മരിച്ച സർക്കാർ ഉദ്യോഗസ്ഥന് ട്രാൻസ്ഫർ ഓർഡർ ലഭിച്ചു. കലബുർഗി സെഡം ടൗൺ മുനിസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ എഞ്ചിനീയറായ അശോക് പുതപാകിനാണ് സ്ഥലം മാറ്റി നഗരവികസന വകുപ്പ് ഉത്തരവിറക്കിയത്. ഈ വർഷം ജനുവരി 12ന് ഇദ്ദേഹം…
തീർത്ഥാടനത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു

തീർത്ഥാടനത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു

ബെംഗളൂരു: ചാർ ധാം തീർത്ഥാടന യാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ജോഷിമഠിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു. ഹാവേരി ചിക്കേരൂർ, തിലവള്ളി ഗ്രാമങ്ങളിൽ നിന്നുള്ള ഏഴ് തീർഥാടകരാണ് ചാർ ധാം യാത്രയ്ക്കിടെ കുടുങ്ങിയത്. ശ്രീധർ എം. ഹോളൽകേരി (62), ശാന്ത…
നിയമസഭയുടെ വർഷകാല സമ്മേളനം നാളെ മുതൽ

നിയമസഭയുടെ വർഷകാല സമ്മേളനം നാളെ മുതൽ

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനം ജൂലൈ 15ന് ആരംഭിക്കും. നിയമസഭാ സാമാജികരുടെ ഹാജർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ഇന്ന്. ജൂലൈ 10മായിരുന്നു വോട്ടെടുപ്പ് . ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലക്കാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ…
കാമുകിയുടെ മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

കാമുകിയുടെ മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ബെംഗളൂരു: കാമുകിയുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വിരാട് നഗർ സ്വദേശി മൈക്കിൾ രാജ് എന്നയാളാണ് പിടിയിലായത്. കാമുകിയുടെയും തന്റെയും ബന്ധത്തിന് ബാധ്യതയാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്ന് രാജ് പോലീസിനോട്‌ പറഞ്ഞു. 27കാരിയായ കാമുകി വീട്ടിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു സംഭവം.…