കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീം

കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീം

ബെംഗളൂരു: കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീമിനെ നിയമിച്ചു. സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജി - ഐജിപി) ഡോ. അലോക് മോഹൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 1993 ബാച്ച് കർണാടക കേഡർ…
ഉപയോക്താവിനോട് കന്നഡയിൽ സംസാരിച്ചില്ല; ബാങ്ക് മാനേജറെ സ്ഥലം മാറ്റി

ഉപയോക്താവിനോട് കന്നഡയിൽ സംസാരിച്ചില്ല; ബാങ്ക് മാനേജറെ സ്ഥലം മാറ്റി

ബെംഗളൂരു: ഉപയോക്താവിനോട് കന്നഡയിൽ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന മാനേജരെ സ്ഥലം മാറ്റി. ആനേക്കൽ സൂര്യനഗർ എസ്ബിഐ ശാഖയിലാണ് സംഭവം. മാനേജറെ സ്ഥലം മാറ്റിയ കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്. കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്ത ബാങ്ക് മാനേജരുടെ…
മെട്രോ ട്രെയിനിൽ യാത്ര ചെയ്ത സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി റീൽ; പോലീസ് കേസെടുത്തു

മെട്രോ ട്രെയിനിൽ യാത്ര ചെയ്ത സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി റീൽ; പോലീസ് കേസെടുത്തു

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യുവതികളുടെ ദൃശ്യങ്ങൾ പകർത്തി റീലുകൾ പോസ്റ്റ്‌ ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസ്. സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ സമ്മതം കൂടാതെ രഹസ്യമായി പകർത്തി ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ…
പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി

പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തുവയസ്സ് പ്രായംവരുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആനേക്കൽ താലൂക്കിലെ ചന്ദാപുര റെയിൽവേ ട്രാക്കിനു സമീപമാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്.  നാട്ടുകാരാണ് സ്യൂട്ട്കേസ് കണ്ടത്. തുടർന്ന് പോലീസിൽ വിവരം…
സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. വിജയപുരയിലെ മനാഗുളിക്ക് സമീപമാണ് അപകടം. എസ്‌യുവിയിൽ സഞ്ചരിച്ചിരുന്ന നാല് പേരും ബസിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെ വിജയപുരിയിലെ ദേശീയപാത 50-ല്‍ മാംഗുളി ടൗണിന് സമീപമായിരുന്നു അപകടം നടന്നത്.…
കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്

കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്തതോടെ ജീവനക്കാർക്ക് ഇന്ന് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്. ബെംഗളൂരുവിലും കർണാടകയുടെ മറ്റു ഭാഗങ്ങളിലും വ്യാഴാഴ്ച വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോഗ്നിസന്റ് ടെക്നോളജി…
നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൊസ്‌കോട്ടിലെ അമനിക്കരെയ്ക്ക് സമീപമാണ് കനത്ത മഴയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. നാട്ടുകാർ കുഞ്ഞിനെ കണ്ടയുടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വസ്ത്രങ്ങളിൽ പൊതിഞ്ഞ് ബാഗിൽ…
ബെംഗളൂരുവിൽ കനത്ത മഴ; 12 മണിക്കൂറിനിടെ പെയ്തത് 130 എംഎം മഴ

ബെംഗളൂരുവിൽ കനത്ത മഴ; 12 മണിക്കൂറിനിടെ പെയ്തത് 130 എംഎം മഴ

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ വരെ 12 മണിക്കൂറോളം നഗരത്തിൽ 130 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ദുരിതപെയ്ത്തില്‍ തിങ്കളാഴ്ച മൂന്നുപേർ മരിക്കുകയും 500 വീടുകൾ വെള്ളത്തിലാകുകയും 20ലധികം…
കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) മുന്നറിയിപ്പ് നൽകി. ചിക്കമഗളുരു, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, മറ്റു തീരദേശ ജില്ലകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ അടുത്ത രണ്ടു ദിവസത്തേക്ക്…
ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠന റിപ്പോർട്ടിൽ ചർച്ച ഉടൻ

ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠന റിപ്പോർട്ടിൽ ചർച്ച ഉടൻ

ബെംഗളൂരു: ബെംഗളൂരു - തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠന റിപ്പോർട്ട്‌ സർക്കാരിന് കൈമാറി ബിഎംആർസിഎൽ. 59.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ റെയിൽ വരുന്നത്. ഇതിൽ 25 എലിവേറ്റഡ് സ്റ്റേഷനുകളുണ്ടാകും. നെലമംഗല, വീവേഴ്സ് കോളനി, ബുദിഹാൽ, ടി ബേഗൂർ, സോംപുര ഇൻഡസ്ട്രിയൽ…