ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂലൈ 8 വരെയാണ് പ്രജ്വലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയാണ് പ്രജ്വലിനെ തിങ്കളാഴ്ച…
നികുതി അടക്കുന്നതിൽ ക്രമക്കേട്; കെട്ടിട നിർമാതാക്കളുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

നികുതി അടക്കുന്നതിൽ ക്രമക്കേട്; കെട്ടിട നിർമാതാക്കളുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: നികുതി അടക്കുന്നതിൽ ക്രമക്കേട് കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബിൽഡർമാരുടെ ഓഫിസുകളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ബെംഗളൂരുവിലെയും മൈസൂരുവിലെയും ബിൽഡർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. കിംഗ്‌ഫിഷർ ടവർ, മല്ലേശ്വരം, ബസവേശ്വരനഗർ, ബന്നാർഘട്ട റോഡ്, ഹനുമന്തനഗർ, യുബി…
പതിനേഴ് പുതിയ എംഎൽസിമാർ സത്യപ്രതിജ്ഞ ചെയ്തു

പതിനേഴ് പുതിയ എംഎൽസിമാർ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 17 നിയമസഭാംഗങ്ങൾ തിങ്കളാഴ്ച കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 11 പേരെ നിയമസഭാംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രാജ്വെറ്റ്സ്, ടീച്ചേർസ് മണ്ഡലങ്ങളിൽ നിന്ന് മൂന്ന് പേർ വീതം ഈ മാസം ആദ്യം നടന്ന…
കലബുർഗി വിമാനത്താവളത്തിന് ബോംബ് ഭീഷണി

കലബുർഗി വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: കലബുർഗി വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിൻ്റെ ഔദ്യോഗിക ഇമെയിലിലേക്ക് തിങ്കളാഴ്ചയാണ് ബോംബ് ഭീഷണി ലഭിച്ചത്. ശക്തമായ ബോംബ് സ്‌ഫോടനം നടക്കുമെന്നും വിമാനത്താവളം മുഴുവൻ തകർക്കുമെന്നുമായിരുന്നു ഭീഷണി സന്ദേശമെന്ന് അധികൃതർ അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചയുടൻ ഡോഗ് സ്ക്വാഡ്, ബോംബ്…
ലൈംഗിക പീഡനം; സൂരജ് രേവണ്ണയെ കസ്റ്റഡിയിൽ വിട്ടു

ലൈംഗിക പീഡനം; സൂരജ് രേവണ്ണയെ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: പ്രകൃതി വിരുദ്ധ പീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം കർണാടക പോലീസ് ക്രമിനൽ ഇൻവെസ്റ്റിഗേഷൻ(സി.ഐ.ഡി.) സംഘത്തിന്റെ കസ്റ്റഡിയിലായിരിക്കും ജൂലൈ ഒന്നുവരെ സൂരജ് കഴിയുക.…
സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കും

സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കുമെന്ന് ആരോഗ്യ വെളുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. സ്കൂളുകളിൽ യോഗാധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗയുടെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും യോഗയും മതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഇത്…
കാലവർഷം ആരംഭിച്ചിട്ടും ബെംഗളൂരുവിൽ ജലലഭ്യത കുറവാണെന്ന് പരാതി

കാലവർഷം ആരംഭിച്ചിട്ടും ബെംഗളൂരുവിൽ ജലലഭ്യത കുറവാണെന്ന് പരാതി

ബെംഗളൂരു: കാലവർഷം ഇത്തവണ കൃത്യസമയത്ത് ആരംഭിച്ചിട്ടും ബെംഗളൂരുവിൽ ജലലഭ്യത മെച്ചപ്പെട്ടിട്ടില്ലെന്ന് പരാതി. ബെംഗളൂരുവിലുടനീളം കുഴൽക്കിണറുകളിലെ ജലനിരപ്പ് മെച്ചപ്പെട്ടിട്ടില്ലെന്നും ഇതിനൊരു പരിഹാരം കാണണമെന്നും റസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾ ബിഡബ്ല്യൂഎസ്എസ്ബിയോട് ആവശ്യപ്പെട്ടു. തൽഫലമായി, സർക്കാർ നിശ്ചയിച്ച പരിധിക്ക് മുകളിൽ വില ഈടാക്കുന്ന വാട്ടർ ടാങ്കറുകളെ…
പ്രകൃതി വിരുദ്ധ പീഡനം; സൂരജ് രേവണ്ണക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രകൃതി വിരുദ്ധ പീഡനം; സൂരജ് രേവണ്ണക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ജെഡിഎസ് പ്രവർത്തകനായ 27-കാരനാണ് സൂരജിനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. ഹാസൻ ഗന്നികഡയിലുള്ള ഫാം ഹൗസിൽ വെച്ച് ജൂൺ 16-ന് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അടുത്ത…
കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയിൽ ജൂൺ 27 വരെ കനത്ത മഴ പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 27 വരെ തീരപ്രദേശങ്ങളിലെ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 115.6 മില്ലിമീറ്റർ…
കെംഗേരി മുതൽ ഹെജ്ജാല വരെ അടിപ്പാത നിർമാണത്തിന് അനുമതി

കെംഗേരി മുതൽ ഹെജ്ജാല വരെ അടിപ്പാത നിർമാണത്തിന് അനുമതി

ബെംഗളൂരു: കെംഗേരി ഹെജ്ജാല സ്റ്റേഷനുകളെ ബന്ധിപ്പിച്ച് പുതിയ റെയിൽവേ അടിപ്പാതയുടെ നിർമാണത്തിന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ) അനുമതി നൽകി. മാഗഡി, മൈസൂരു റോഡുകളെ ബന്ധിപ്പിച്ച് നാദപ്രഭു കെംപെഗൗഡ ലേഔട്ടിലൂടെ ആറുവരി പാത നിർമിക്കാൻ ബെംഗളൂരു ഡെവലപ്‌മെൻ്റ് അതോറിറ്റി (ബിഡിഎ) അനുമതി…