പ്രസവിച്ച യുവതികളെ അന്ധവിശ്വാസത്തിന്റെ ഭാഗമായി കുടിലുകളിലേക്ക് മാറ്റുന്നതായി ആരോപണം; സർക്കാരിന് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

പ്രസവിച്ച യുവതികളെ അന്ധവിശ്വാസത്തിന്റെ ഭാഗമായി കുടിലുകളിലേക്ക് മാറ്റുന്നതായി ആരോപണം; സർക്കാരിന് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

ബെംഗളൂരു: കർണാടകയിലെ ചില ഗ്രാമങ്ങളില്‍ പ്രസവിച്ച യുവതികളെ ഒറ്റപ്പെട്ട കുടിലുകളിലേക്ക് മാറ്റുന്നതായുള്ള ആരോപണത്തെ തുടർന്ന് സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി). തുമകുരു ജില്ലയിലെ ബിസദിഹള്ളി പ്രദേശത്ത് ഇത്തരം പ്രവണതകള്‍ നടക്കുന്നതായി അടുത്തിടെ ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.…
ബിൽ കുടിശ്ശിക നൽകിയില്ല; കരാറുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ബിൽ കുടിശ്ശിക നൽകിയില്ല; കരാറുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ബിൽ കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. പാവഗട താലൂക്ക് കോൺഗ്രസ് നേതാവും ക്ലാസ് 1 കരാറുകാരനുമായ സതീഷ് ആണ് ആത്മഹത്യ ചെയ്തത്. വിശ്വേശ്വരയ്യ ജല നിഗം ​​ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് അദ്ദേഹം…
ചിക്കബല്ലാപുര എംഎൽഎയുടെ ഓഫീസിന് നേരെ കല്ലേറ്

ചിക്കബല്ലാപുര എംഎൽഎയുടെ ഓഫീസിന് നേരെ കല്ലേറ്

ബെംഗളൂരു: ചിക്കബല്ലാപുര എംഎൽഎ പ്രദീപ് ഈശ്വറിൻ്റെ കണ്ടവരയിലുള്ള ഓഫീസിന് നേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതർ ഓഫിസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ കൂറ്റൻ ജനലുകൾ തകർന്നു. സംഭവത്തിൽ ജില്ലാ പോലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അക്രമിസംഘം ബൈക്കിലാണ്…
കാർ കനാലിലേക്ക് വീണ് നാല് പേർക്ക് പരുക്ക്

കാർ കനാലിലേക്ക് വീണ് നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ കനാലിലേക്ക് വീണ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി കലബുർഗിയിലെ നാഗനഹള്ളി റിംഗ് റോഡിലാണ് സംഭവം. ജില്ലാ കോൺഗ്രസ് നേതാവ് വിത്തൽ ജാദവ്, ഭാര്യ രത്നാഭായി, മകൾ സോണാലി, മകൻ വിനോദ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്.…
ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ നാല് പേർക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ നാല് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ നാല് പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ സഹസ്രതലിൽ ട്രക്കിങ്ങിനിടെ കുടുങ്ങിയ 19 പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നാല് പേരും മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ നിലവിൽ ലഭ്യമല്ല. നാല് പേരും കർണാടക സ്വദേശികളാണെന്നാണ് വിവരം.…
ഹാട്രിക് അടിച്ച് ഹേമ മാലിനി; മഥുരയിൽ മൂന്നാമതും ജയിപ്പിച്ചതിന് നന്ദി അറിയിച്ച് താരം

ഹാട്രിക് അടിച്ച് ഹേമ മാലിനി; മഥുരയിൽ മൂന്നാമതും ജയിപ്പിച്ചതിന് നന്ദി അറിയിച്ച് താരം

മഥുരയിൽ മൂന്നാമതും തന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി അറിയിക്കുന്നെന്നും ഹേമ മാലിനി പറഞ്ഞു. ഇത്തവണ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും താൻ ശ്രമിക്കുമെന്നും ഹേമ മാലിനി…
തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചയാൾ കസ്റ്റഡിയിൽ

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചയാൾ കസ്റ്റഡിയിൽ

ബെംഗളൂരു: തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാകിസ്താൻ മുദ്രാവാക്യം വിളിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്കൊടിയിലാണ് മണ്ഡലത്തിലാണ് സംഭവം. കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ജാർഖിഹോളിയാണ് മണ്ഡലത്തിൽ വിജയിച്ചത്. ചിക്കോടി സ്വദേശിയായ ജമീർ നായ്‌ക്‌വാദിയാണ് പിടിയിലായതെന്ന് പോലീസ് സൂപ്രണ്ട് ഡോ.ഭീമശങ്കർ ഗുലേദ് പറഞ്ഞു. പ്രിയങ്കയുടെ വിജയത്തിൽ കോൺഗ്രസ്…
പ്രവീൺ നെട്ടാരു വധക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

പ്രവീൺ നെട്ടാരു വധക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ 19-ാം പ്രതി റിയാസ് യൂസഫ് ഹാരള്ളിയെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.…
ബെംഗളൂരുവിലെ ആദ്യ വനിത എംപി സ്ഥാനത്തേക്ക് ശോഭ കരന്ദ്ലജേ

ബെംഗളൂരുവിലെ ആദ്യ വനിത എംപി സ്ഥാനത്തേക്ക് ശോഭ കരന്ദ്ലജേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വനിത എംപി സ്ഥാനത്തേക്ക് ബിജെപി നേതാവ് ശോഭ കരന്ദ്ലജേ. ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം. വി. രാജീവ് ഗൗഡയെ പരാജയപ്പെടുത്തിയതോടെയാണ് ശോഭയ്ക്ക് ഇത്തരമൊരു നേട്ടം ലഭിച്ചിരിക്കുന്നത്. 2,59,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബെംഗളൂരുവിലെ…
കർണാടകയിൽ 28ൽ 19 സീറ്റുകൾ നിലനിർത്തി എൻഡിഎ; ഒമ്പത് സീറ്റുകളിലേക്ക് ഉയർന്ന് കോൺഗ്രസ്

കർണാടകയിൽ 28ൽ 19 സീറ്റുകൾ നിലനിർത്തി എൻഡിഎ; ഒമ്പത് സീറ്റുകളിലേക്ക് ഉയർന്ന് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപി - ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷ വിജയം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ 17 സീറ്റുകൾ ബിജെപിയും രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിഎസും ഒമ്പത് സീറ്റുകൾ ഭരണ കക്ഷിയായ കോൺഗ്രസും നേടി. 2019 ലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ ഇത്തവണ…