നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: ചാമരാജ്‌നഗറിലെ യലന്ദൂർ താലൂക്കിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്. ഗവി ബോറിന് സമീപം ബിലിഗിരി രംഗ ഹിൽ റോഡിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഹുല്ലഹള്ളി, അഗിനവാലു, ബാഗുരു, മദനഹള്ളി, ഹൊറൽവാഡി, തഗദൂർ,…
ജസ്റ്റിസ്‌ കാമേശ്വർ റാവു കർണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

ജസ്റ്റിസ്‌ കാമേശ്വർ റാവു കർണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് വല്ലൂരി കാമേശ്വർ റാവു ചുമതലയേറ്റു. ശനിയാഴ്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ജസ്റ്റിസ് റാവുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മെയ് 29നാണ് ജസ്റ്റിസ് റാവുവിനെ ഡൽഹി ഹൈക്കോടതിയിൽ നിന്ന്…
വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ഭവാനി രേവണ്ണ ചോദ്യം ചെയ്യലിന് ഹാജരായില്ല

വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ഭവാനി രേവണ്ണ ചോദ്യം ചെയ്യലിന് ഹാജരായില്ല

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എംപി പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ ചോദ്യം ചെയ്യാൻ ഹാജരായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാനായാണ് എസ്‌ഐടി നോട്ടിസ് നൽകിയത്. ജൂൺ ഒന്നിന് ഹോളനരസിപുരയിലെ വീട്ടിൽ…
ക്യാബിൻ ക്രൂ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയം

ക്യാബിൻ ക്രൂ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയം

എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ അംഗങ്ങൾ അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ കൂടുതൽ ജീവനക്കാരുടെ പങ്ക് സംശയിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ). ഇത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് മസ്കറ്റിൽ നിന്നുള്ള വിമാനത്തിലെ…
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു; അരുണാചലില്‍ ബിജെപിയും സിക്കിമില്‍ എസ്.കെ.എമ്മും ബഹുദൂരം മുന്നില്‍

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു; അരുണാചലില്‍ ബിജെപിയും സിക്കിമില്‍ എസ്.കെ.എമ്മും ബഹുദൂരം മുന്നില്‍

സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമിൽ പ്രധാന മത്സരം. വോട്ടെണ്ണൽ പുരോഗമിക്കവേ അരുണാചലിൽ ബിജെപി 18 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.…
എക്‌സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് ഡി. കെ. ശിവകുമാർ

എക്‌സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: എക്‌സിറ്റ് പോൾ ഫലങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് ഇരട്ട അക്കം കടക്കുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. സംസ്ഥാനത്തെ ആകെ 28 സീറ്റിൽ 15-20 സീറ്റുകൾ പാർട്ടി നേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ…
മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ആശുപത്രിയിൽ

മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ആശുപത്രിയിൽ

ബെംഗളൂരു: മുൻ മന്ത്രിയും ദാവൻഗരെ സൗത്ത് എംഎൽഎയുമായ ഡോ. ഷാമനൂർ ശിവശങ്കരപ്പയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   കടുത്ത ചുമയും കാലിൽ വേദനയും അനുഭവപ്പെട്ട അദ്ദേഹത്തെ അടുത്തിടെ ദാവൻഗരെ എസ്എസ്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയ്ക്കുശേഷം ആശുപത്രി വിട്ടെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ…
ടി-20 ലോകകപ്പ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ടി-20 ലോകകപ്പ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ടി-20 ക്രിക്കറ്റ്‌ ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ബാറ്റിങിൽ തിളങ്ങിയതോടെ ബംഗ്ലാദേശിനെ ഇന്ത്യ 60 റൺസിനു തോൽപ്പിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ ഡ്രോപ് ഇന്‍ പിച്ചിലായിരുന്നു ടി-20 ലോക…
വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ നാലിന് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. പാലസ് റോഡിലെ മൗണ്ട് കാർമൽ കോളേജ് പരിസരം, ഓൾഡ് ഹൈഗ്രൗണ്ട് ജംഗ്ഷനിൽ നിന്നും വസന്തനഗർ അണ്ടർബ്രിഡ്ജിൽ നിന്നും മൗണ്ട് കാർമൽ കോളേജിലേക്കുള്ള…
ബെംഗളൂരുവിൽ മണിക്കൂറുകളോളം പെയ്ത് കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരുവിൽ മണിക്കൂറുകളോളം പെയ്ത് കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ മഴ കനക്കുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ മണിക്കൂറുകളോളം കനത്ത മഴയാണ് പെയ്തത്. നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. രാത്രി 11.30 വരെ, ബെംഗളൂരു നഗരത്തിൽ 13.4 മില്ലീമീറ്ററും എച്ച്എഎല്ലിൽ 41.9 മില്ലീമീറ്ററും കെംപെഗൗഡ…